ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഒരു കൂറ്റന്‍ മനുഷ്യരൂപത്തിള്ള ഗ്രാമം. ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമമായ സെന്‍ടുരിപെ ആണ് മനുഷ്യരൂപത്തില്‍ അന്ന് ലോകത്തെ അദ്ഭുതപ്പെടുത്തിയത്. ഗ്രാമം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ഒരു യുവാവ് ഡ്രോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴായിരുന്നു രൂപത്തിന് പിന്നിലെ കൗതുകം എല്ലാരും തിരിച്ചറിഞ്ഞത്. അഞ്ച് ഭാഗങ്ങളായി എടുത്ത ഫോട്ടോകള്‍ ചേര്‍ത്ത് വച്ചപ്പോഴാണ് ഗ്രാമത്തിന്റെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യന്റേതാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഗ്രാമത്തിന്റെ രാത്രിയിലെയും പകലിലെയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. പകലിനേക്കാള്‍ രാത്രിയിലെ ദൃശ്യങ്ങളിലാണ് രൂപം കൂടുതല്‍ വ്യക്തമാകുന്നത്.
ക്രിസ്മസിന് വീട്ടില്‍ തൂക്കുന്ന അഞ്ച് വാല്‍ നക്ഷത്രങ്ങളോടും, ഡാവിഞ്ചിയുടെ പ്രശസ്തമായ മനുഷ്യ അനാട്ടമി ചിത്രത്തോടെല്ലാം പലരും ഈ ഡ്രോണ്‍ ചിത്രത്തെ താരതമ്യപ്പെടുത്തിയിരുന്നു.ഈ മനുഷ്യരൂപത്തില്‍ തന്നെ ഗ്രാമം നിര്‍മ്മിക്കുകയാണോ എന്നായിരുന്നു പലരുടെയും സംശയം. അങ്ങനെയല്ലെന്നും ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാമാണ് ഗ്രാമത്തെ ഈ രൂപത്തിലാക്കിയതെന്നായിരുന്നു അധികൃതരുടെ മറുപടി. ചിത്രം വൈറലായതോടെ ഈ ഗ്രാമത്തിന്റെ ചിത്രമുപയോഗിച്ച് ഇവിടത്തെ ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യാനും അധികൃതര്‍ മറന്നില്ല. ഇതോടെ പല സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലേക്ക് സെന്‍ടുരിപെ ഇടം പിടിച്ചു.
ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നാണ് സെന്‍ടുരിപെ. സമുദ്രനിരപ്പില്‍ നിന്ന് 2,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ അയ്യായിരത്തില്‍ താഴെ പേര്‍ മാത്രമാണ് സ്ഥിരതാമസക്കാരായി ഉള്ളത്. ചിത്രം വൈറലായ നാള്‍ മുതല്‍ ഗ്രാമത്തിലേക്ക് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളെത്തിയിരുന്നു. ഇപ്പോഴും ഇതിന് കുറവൊന്നും വന്നിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനായ സിസിലിയിലാണ് ഗ്രാമമെന്നതിനാലും കൂടുതല്‍പേരെത്തുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ വിനോദസഞ്ചാര നഗരമാണ് സിസിലി.
ക്രിസ്മസ് കാലത്താണ് സെന്‍ടുരിപെ ഏറ്റവും മനോഹരമാകുക. ഗ്രാമം മുഴുവന്‍ അലങ്കാര വിളക്കുകളാലും നക്ഷത്രങ്ങളാലും സംഗീതപരിപാടികളാലും നിറയും. ഇറ്റലിയിലെ സജീവ അഗ്നിപര്‍വതമായ മൗണ്ട് എറ്റ്‌നയുടെ മനോഹരമായ ദൃശ്യങ്ങളും ഇവിടെ നിന്ന് ലഭിക്കും. റോമന്‍ കാലത്തെ കെട്ടിട നിര്‍മ്മിതികളാലും പൗരാണിക ശേഷിപ്പുകളാലും സമ്പന്നമാണ് സെന്‍ടുരിപെ. 16ാം നൂറ്റാണ്ടിലെ പുരാതന യൂറോപ്യന്‍ ഗ്രാമത്തിലെത്തിയ അനുഭവമാണ് സെന്‍ടുരിപെ സഞ്ചാരികളില്‍ സൃഷ്ടിക്കുക.
STORY HIGHLIGHTS: the-fascinating-human-shaped-village-in-italy