Thiruvananthapuram

ആറ് കാണാൻ കൂട്ടുകാരനൊപ്പം എത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു – 10 year old boy drowned in river

ആറ്റിങ്ങൽ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു

ആറ് കാണാൻ കൂട്ടുകാരനൊപ്പം ആറ്റിങ്ങൽ ഇടയാവണത്തെത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽ-അനു ദമ്പതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ് ശിവനന്ദ്.

കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങൽ ഇടയാവണം ഭാഗത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു ശിവനന്ദൻ. വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിയപ്പോൾ ചെളിയിൽ പുതഞ്ഞുപോയി. കയറാൻ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് വിവേക് രക്ഷിക്കാൻ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിർന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്പോഴേക്കും ശിവനന്ദൻ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.

തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിതിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

STORY HIGHLIGHT: 10 year old boy drowned in river

Latest News