രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നു. ഔദ്യോഗിക കൂടിക്കാഴ്ചയല്ലെങ്കിലും മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കുമെന്നാണ് സൂചന. എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിലെത്തിയാണ് സന്ദർശനം നടത്തുന്നത്.
കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപണികൾ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുൻപ് തമിഴ്നാട് നിയമസഭയിൽ വച്ച് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. അതിനാൽ അതീവ പ്രാധാന്യത്തോടെയാണ് ഇരുവരുടെയും ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിൻ കേരളത്തിൽ എത്തിയത്.
STORY HIGHLIGHT: pinarayi vijayan mk stalin meeting