മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് പ്ലാറ്റ്ഫോമുകളുടെ സേർവറുകൾ ലോകവ്യാപകമായി തകരാറിൽ. സന്ദേശം, പോസ്റ്റ്, അപ്‌ഡേറ്റ്സ്, ലോഗിൻ എന്നിവ ഒന്നുകിൽ മന്ദഗതിയിലോ അല്ലെങ്കിൽ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പ്ലാറ്റ്‌ഫോമുകളുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചതായി കാണപ്പെട്ടിട്ടുണ്ട്.
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നുണ്ട്. ആളുകൾക്ക് അക്കൗണ്ടുകളിൽ കയറാനോ , സന്ദേശങ്ങൾ അയക്കണോ കഴിയാത്ത അവസ്ഥയാണ് . മെറ്റാ വൃത്തങ്ങൾ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
STORY HIGHLIGHT: meta platforms are down