Recipe

രുചികരമായ കോളിഫ്‌ളവർ സൂപ്പ് | cauliflower-soup

ചിക്കന്‍ 65 നെ വെല്ലുന്ന രുചിയില്‍ നല്ല മൊരിഞ്ഞ പലഹാരമായും സ്വാദേറുന്ന മസാലക്കറിയായുമൊക്കെ നമ്മുടെ മുന്നില്‍ എത്തുന്ന പച്ചക്കറിയാണ് കോളിഫ്‌ളവര്‍. വളരെ എളുപ്പം തയാറാക്കാമെന്നതിനാലും പോഷകഗുണമേറെയുള്ളതിനാലും കോളിഫ്‌ളവറിന് ആവശ്യക്കാരേറെയാണ്.

ഇത്തവണ ഒരു വേറിട്ടതും രുചികരവുമായ കോളിഫ്‌ളവർ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…

ആവശ്യമുള്ള സാധനങ്ങൾ

കോളിഫ്‌ളവർ (ചെറുതായി അടർത്തിയെടുത്തത്) -അര കപ്പ്
തക്കാളി – കാൽ കപ്പ്
സവാള – കാൽ കപ്പ്
ഇഞ്ചി – കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
വെള്ളം – രണ്ട് കപ്പ്
പാൽ – അര കപ്പ്
അരിപ്പൊടി – ഒരു ടീസ്പൂൺ
ഉരുളക്കിഴങ്ങ് – കാൽ കപ്പ്
ക്യാരറ്റ് – കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
കുരുമുളക് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവർ, തക്കാളി, ഇഞ്ചി, സവാള ഇവ രണ്ട് കപ്പ് വെള്ളമൊഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം ഇത് അരച്ചെടുക്കാം. അരച്ചെടുത്തത് കുക്കറിൽ തന്നെ ഒഴിച്ച് അടുപ്പിൽവച്ച് പാലിൽ അരിപ്പൊടി കലക്കിയതും ഒഴിച്ച് ഇളക്കുക. ഉരുളക്കിഴങ്ങും ക്യാരറ്റും അതിലേക്കിട്ട് രണ്ട് വിസിൽ വരുന്നതുവരെ വേവിച്ച് ഉപ്പും കുരുമുളകും ചേർത്തിളക്കി ഉപയോഗിക്കാം.

content highlight: cauliflower-soup