ഭക്ഷണത്തില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. സ്ഥിരം പുഡ്ഡിങ്ങുകള്‍ കഴിച്ചുമടുത്തെങ്കില്‍ ചോറുകൊണ്ട് ഒരു പുഡ്ഡിങ് ആയാലോ? ബസ്മതി അരി കൊണ്ട് പുഡ്ഡിങ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കി ബട്ടർ ഇടുക. ഇതിലേക്ക് അരി കഴുകിയിട്ട് ബട്ടർ അരിയിൽ നന്നായി പിടിക്കുന്നതുവരെ ഇളക്കുക. ശേഷം പാൽ, പഞ്ചസാര, വെള്ളം, ഉപ്പ് ഇവ ചേർത്ത് എട്ട് മിനിറ്റ് വേവിക്കുക. ക്രീമും, മുട്ടയും വാനില എസൻസും അടിച്ച് പതപ്പിച്ചെടുത്ത് ചൂട് ചോറിൽ ഒഴിച്ച് ഇളക്കുക. കുമിള വരുന്നതുവരെ തിളപ്പിച്ച ശേഷം വാങ്ങി വച്ച് തണുക്കുമ്പോൾ വിളമ്പാം.
content highlight: rice-pudding