ആര്യയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ സുപരിചിതയാണ് മലയാളികൾക്ക് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതൽ പ്രശസ്ത ആയത്. ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല ആര്യയ്ക്ക് മികച്ച അവതാരകയായി മാറാൻ. ഇതിനുപുറമേ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. അതിനിടയിൽ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സാന്നിധ്യം അറിയിച്ചിരുന്നു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനുശേഷമാണ് താരം വലിയ വിവാദങ്ങളിൽ ചെന്നു പെട്ടത്. സൈബർ ലോകത്തുനിന്നും വ്യാപകമായി വിമർശനമാണ് താരത്തിന് ഉണ്ടായത്. ഇത് താരത്തിന്റെ വ്യക്തി ജീവിതത്തെയും സാരമായി ബാധിച്ചു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ആര്യയ്ക്ക് സാധിച്ചു.
സെലിബ്രിറ്റീസിൽ ചിലരൊക്കെ ഇൻസ്റ്റാഗ്രാം എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ 2024 എന്തൊക്കെ കാര്യങ്ങൾ ഇതുവരെ ചെയ്തുവെന്നും ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി എന്തൊക്കെ ചെയ്തുവെന്നത് മാർക്ക് ചെയ്യുകയാണ് താരങ്ങൾ ചെയ്തത്. അക്കൂട്ടത്തിൽ നടിയും അവതാരകയും സംരംഭകയുമായ ആര്യ ബഡായി പുറത്തുവിട്ട ലിസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
താൻ ഈ വർഷം ചെയ്ത കാര്യങ്ങളെല്ലാം വെളുത്ത നിറത്തിൽ ആര്യ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സാരിയിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയും ആര്യ പങ്കിട്ടു. അതിൽ ഒന്നാമതായി ആര്യ അടയാളപ്പെടുത്തിയിരിക്കുന്നത് തന്റെ റിലേഷൻഷിപ്പിനെ കുറിച്ചാണ്. ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് അതിനെ നേരെയാണ് വെളുത്ത അടയാളം കൊടുത്തിരിക്കുന്നത്.
അതിന് അർത്ഥം ഈ വർഷം ഒന്നെങ്കിൽ ആര്യ ആരെങ്കിലുമായി പ്രണയത്തിലാവുകയോ അല്ലെങ്കിൽ വിവാഹിതയാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ ഏതാണ് നടിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ എന്നുള്ള സംശയമാണ് ആരാധകരിൽ ഏറെപ്പേർക്കുമുള്ളത്. തന്റെ ജീവിതത്തില്‍ വിശേഷപ്പെട്ടൊരു കാര്യം വരുന്നുണ്ടെന്ന് മുമ്പ് ആര്യ വ്യക്തമാക്കിയിരുന്നു.
ഒരു വിദേശ യാത്രയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സിംഗിൾ മദറായുള്ള തന്റെ അവസാന അന്താരാഷ്ട്ര യാത്രയാണിതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഒരിക്കൽ വിവാഹം 2025ൽ നടത്താൻ ആഗ്രഹിക്കുന്നതായും ആര്യ പറഞ്ഞിരുന്നു. വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് ആര്യ. വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും മടി കൂടാതെ വെളിപ്പെടുത്തിയിട്ടുള്ളയാളാണ് ആര്യ.
സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. താരം ബിഗ് ബോസിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴേക്കും അത് ബ്രേക്കപ്പായി.
ആ ബ്രേക്കപ്പ് ഉണ്ടാക്കിയ തകർച്ച ആര്യയെ മാനസീകമായി വളരെ അധികം ബുദ്ധിമുട്ടിച്ചിരുന്നു. പാനിക്ക് അറ്റാക്ക് വന്നതിനെ കുറിച്ച് അടക്കം ആര്യ വെളിപ്പെടുത്തിയിരുന്നു. ആര്യയും പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകരും. ചിലരില്‍ നിന്നും മാറി നടന്നിട്ടുണ്ട്. മറ്റൊരു രാജ്യത്തേക്ക് യാത്ര നടത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനത്തേക്കും യാത്ര ചെയ്തിട്ടുണ്ട്.
കഴിയില്ലെന്ന് കരുതി മാറ്റിവെച്ച കാര്യം ചെയ്യാനായി, ഇതുവരെ ചെയ്തിട്ടില്ലാത്ത പുതിയ ഒരു കാര്യം ചെയ്തു എന്നിവയാണ് ആര്യയുടെ ലിസ്റ്റിലുള്ള മറ്റുള്ളവ. അടുത്തിടെ ആര്യയേയും മകളേയും കാണാൻ അർച്ചന സുശീലനും കുടുംബവും വിദേശത്ത് നിന്നും കേരളത്തിൽ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വൈറലാണ്. കാഞ്ചീവരം എന്ന ആര്യയുടെ ബൊട്ടീക്ക് വൻ വിജയമാണ്. സിനിമയും ഷോയും ഇല്ലാത്ത സമയങ്ങളിൽ ആര്യ മുഴുവൻ സമയ സംരംഭകയാണ്.
content highlight: arya-badai-revealed-about-relationship