ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.