ഒരു വെറൈറ്റി ചിക്കൻ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പെരി പെരി ചിക്കൻ ക്രീപ്സ്.
ആവശ്യമായ ചേരുവകൾ
- ചിക്കൻ എല്ലില്ലാത്തത് – 500 ഗ്രാം
- വെളുത്തുള്ളി – 4 എണ്ണം
- ചുവന്ന മുളക് – 5 എണ്ണം
- ഒറിഗാനോ – 1 ടേബിൾസ്പൂൺ
- പാപ്പരിക്ക പൗഡർ – 1 ടീസ്പൂൺ
- വിനാഗിരി – 1 ടേബിൾസ്പൂൺ
- ഒലീവ് ഓയിൽ – 2 ടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കുക. ഇത് ചിക്കനിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വെയ്ക്കുക. ഒരു ഫ്രൈ പാനിൽ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചെറുതായിട്ട് കൊത്തിയരിഞ്ഞ ഒരു സവാള ഇട്ട് നന്നായിട്ട് വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിയ ചിക്കൻ ചേർത്ത് നന്നായിട്ട് വഴറ്റുക. മൂടിവെച്ച് വെള്ളം വറ്റിച്ച് എടുക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ച അര കപ്പ് സ്പ്രിംഗ് ഒണിയൻ ചേർക്കുക. നന്നായിട്ട് ഇളക്കിയ ശേഷം ചൂടാറാൻ മാറ്റി വെയ്ക്കുക.
ക്രീപ്സ് ആവശ്യമായ ചേരുവകൾ
- മുട്ട – 1
- മൈദ – 1 കപ്പ്
- പാൽ – Y 2 കപ്പ്
- വെള്ളം – 1/2 കപ്പ്
- ബട്ടർ – 2 ടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഇതെല്ലാം കൂടി മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഒരു ഫ്രൈ പാനിൽ അല്പം ബട്ടർ തടവി ഓരോ വലിയ സ്പൂൺ മാവ് ഒഴിച്ച് ചുറ്റിയെടുക്കുക. ഒരു മിനിറ്റ് ശേഷം മെല്ലെ ഇളക്കി മറിച്ചിടുക. ഇങ്ങിനെ ഓരോന്നും ഉണ്ടാക്കി എടുക്കുക. ഈ അളവിൽ 7 എണ്ണം വരെ ഉണ്ടാക്കാൻ പറ്റും. ഇനി ഉണ്ടാക്കി വെച്ചിരിക്കുന്ന ക്രീപ്സിലേക്ക് 3 ടേബിൾസ്പൂൺ ചിക്കൻ മസാല വെച്ച് നാല് ഭാഗവും മൈദ തേച്ച് ഒട്ടിച്ച് മടങ്ങുക. ഒരു ഫ്രൈ പാനിൽ അല്പം എണ്ണ തടവി ഉണ്ടാക്കി വെച്ച ക്രീപ്സ് അതിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.