വിമത ആക്രമണത്തിലൂടെ സിറിയൻ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബഷാർ അൽ അസദിന് അഭയം നല്‍കിയതായി സ്ഥിരീകരിച്ച് റഷ്യ. ‘വളരെ സുരക്ഷിതമായി റഷ്യയിലെത്തിച്ചുവെന്നാണ് വിദേശകാര്യ സഹ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കിയത്. എന്‍ബിസി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ബഷാറുല്‍ അസദ് സുരക്ഷിതനാണ്, അസാധാരണ സാഹചര്യത്തിൽ റഷ്യ ആവശ്യാനുസരണം ഇടപെടുന്നുവെന്നതാണ് അദ്ദേഹത്തെ സംരക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും സെർജി റിയാബ്കോവ് പറഞ്ഞു.
ആദ്യമായാണ് അതും ഉന്നത തലങ്ങളില്‍ നിന്നും തന്നെ, അസദിന് സംരക്ഷണം കൊടുത്തുവെന്ന് റഷ്യ സ്ഥിരീകരിക്കുന്നത്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അസദിന് അനുകൂലമായ നിലപാടായിരുന്നു റഷ്യ സ്വീകരിച്ചിരുന്നത്. തന്ത്രപ്രധാനമായൊരു കൂട്ടാളി എന്ന നിലയിലായിരുന്നു പുടിന്‍, സിറിയയെ കണ്ടിരുന്നതും. സ്വാഭാവികമായും അവിടെയൊരു അത്യാഹിതം സംഭവിച്ചാല്‍ റഷ്യ, ഇടപെടും എന്ന് ഉറപ്പായിരുന്നു. അതിനാലായിരുന്നു അസദിന്, റഷ്യ അഭയം കൊടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.