Kerala

പി.രാജീവിന് സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

മന്ത്രി പി.രാജീവിന് സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ലെന്നും വികസനം താഴേത്തട്ടിലെക്ക് എത്തുന്നില്ലെന്നുമാണ് വിമര്‍ശനം. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു.

പിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും രാജ്യസഭാ എംപി എ.എ റഹീമിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു. യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി.