കേരളത്തില്‍ സ്വർണവില ഉയർന്നു തന്നെ. ഇന്നലെ പവന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇന്നും 58,280 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 102.90 രൂപയും കിലോഗ്രാമിന് 1,02,900 രൂപയുമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.