Food

വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ നല്ല കിടിലൻ മുട്ട ബജി ആയാലോ?

നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടെങ്കിൽ കുശാലായി അല്ലെ? എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ട ബജ്ജി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കടലമാവ് 1 കപ്പ്
  • മഞ്ഞൾപ്പൊടി 1/2 സ്പൂൺ
  • മുളക്പ്പൊടി 1/2 സ്പൂൺ
  • വെളുത്തുള്ളി 2 അല്ലി
  • പച്ചമുളക് 1
  • മുട്ട 5
  • ഉപ്പ്
  • വെള്ളം
  • മല്ലിയില
  • എണ്ണ

തയ്യാറാക്കുന്ന വിധം

മുട്ട, മല്ലിയില, എണ്ണ ഒഴിച്ച് ബാക്കി എല്ലാം മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് അരിഞ്ഞ മല്ലിയില ചേർക്കുക. മുട്ട പുഴുങ്ങി മുറിച്ച് വയ്ക്കുക. എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ബാറ്റെർ മുക്കിയ മുട്ട ഇടുക. മുട്ട ബജി റെഡി.