World

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം: മാർപാപ്പ

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ പറഞ്ഞു. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെയും പരസ്‌പര ബഹുമാനത്തോടെയും വർത്തിക്കണം. കൂടുതൽ സംഘർഷങ്ങളും ഭിന്നതകളും ഇല്ലാതെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരത്തിൽ ഉടൻ എത്തിച്ചേരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.

1.4 ബില്യൺ അംഗങ്ങളുള്ള കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയിൽ ഫ്രാൻസിസ് പലപ്പോഴും ആഗോള സംഘർഷങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. വർഷങ്ങളായി വിവിധ ഘട്ടങ്ങളിൽ സിറിയൻ സംഘർഷത്തിലെ നാശനഷ്ടങ്ങളെ അദ്ദേഹം അപലപിച്ചിട്ടുണ്ട്. 2016ൽ രാജ്യത്തെ വത്തിക്കാൻ സ്ഥാനപതിയെ സഭയിലെ രണ്ടാമത്തെ ഉയർന്ന പദവിയുള്ള കർദ്ദിനാൾ ആക്കാനുള്ള അസാധാരണ നടപടി അദ്ദേഹം സ്വീകരിച്ചിരുന്നു.