കരിക്കിൻ വെള്ളത്തിൽ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയുണ്ട് . കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.
➤ കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം
➤ കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിൽ എത്താൻ സഹായിക്കും. ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം ഏറെ നല്ലതാണ്.
➤ തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
➤ കരിക്കിൻ വെള്ളം കിഡ്നി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.
വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കണോ ?
ക്ഷീണം അകറ്റുന്നതിന് നമ്മൾ പതിവായി കുടിക്കാറുള്ള പാനീയമാണ് കരിക്കിൻ വെള്ളം. വ്യായാമത്തിന് മുമ്പ് കരിക്കൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ ധാരാളം ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആരോഗ്യകരമായ പ്രീ-വർക്ക്ഔട്ട് പാനീയമാണ് കരിക്കിൻ വെള്ളം.
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ കരിക്കിന് വെള്ളം വ്യായാമം ചെയ്യുമ്പോൾ അമിത ക്ഷീണം തോന്നിക്കാതിരിക്കാൻ സഹായിക്കുന്നതായി ഡയറ്റീഷ്യൻ റാഷി ചാഹൽ പറയുന്നു.
നൂറ് മില്ലി ലിറ്റർ കരിക്കിൻ വെള്ളത്തിൽ 171 മില്ലിഗ്രാം പൊട്ടാസ്യം, 27 മില്ലിഗ്രാം സോഡിയം, 7 മില്ലിഗ്രാം മഗ്നീഷ്യം, 5.42 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. പേശികളുടെ പ്രവർത്തനത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കരിക്കിൻ വെള്ളത്തിൽ സോഡിയവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ ജലാംശം നിലനിർത്താൻ സഹായിക്കും.
വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കുന്നത് കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ഭാരം കുറഞ്ഞതും എളുപ്പത്തിൽ ദഹിപ്പിക്കുന്നതിനും സഹായിക്കും. നൂറ് മില്ലി തേങ്ങാവെള്ളത്തിൽ 21 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ഒരു പരിശീലനത്തിന് മുമ്പ് ആളുകൾ ഏകദേശം 500 മുതൽ 600 മില്ലി ലിറ്റർ വരെ വെള്ളം കുടിക്കണം. വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കാരണം കരിക്കിൻ വെള്ളം കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കുമെന്ന് 2012-ൽ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിൽ എത്തുന്നതിന് കരിക്കിൻ വെള്ളം നല്ലൊരു പാനീയമാണ്. മറ്റ് സ്പോർട്സ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കരിക്കിൻ വെള്ളത്തിൽ കുറഞ്ഞ കലോറിയാണുള്ളത്. കൂടാതെ, കരിക്കിൻ വെള്ളത്തിൽ അമിത അളവിൽ പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഇതൊക്കെ കൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും അല്ലാതെയും ധെെര്യമായി കഴിക്കാവുന്ന പാനീയമാണിത്.
content highlight: health-benefits-of-coconut-water