ഇന്ത്യയിലാകെയുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഈ വി രാമസ്വാമി നായികരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്ന് വിളിക്കുന്നത് പോലെ തന്നെ ഇവി ആറെ തമിഴ്നാട്ടുകാർ ആകെ ആദരവോടെ പെരിയാർ എന്ന് വിളിക്കുന്നു.
വലിയ മനുഷ്യൻ എന്ന അർത്ഥം വരുന്ന പെരിയ ആളാണ് പ്രയോഗത്തിൽ ലോപിച്ച് പെരിയാറായി മാറിയത്. പെരിയാർ സ്വാതന്ത്രസമര പോരാളിയായിരുന്നു. ഗാന്ധിയൻ ചിന്താഗതി ഉയർത്തിപ്പിടിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി നിൽക്കുമ്പോൾ തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അകന്നു. പുരോഗമന ചിന്താഗതി ഉണ്ടായിരുന്ന പലരും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതും ചിലർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതും എല്ലാം നമ്മുടെയെല്ലാം അറിവിലുള്ള കാര്യങ്ങളാണ്.
പെരിയാറിന്റെ അനുഭവത്തിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല, കോൺഗ്രസ് നേതാക്കൾ പലരും പുരോഗമന ചിന്താഗതി അല്ല മറിച്ച് അധോഗമന ചിന്തയാണ് വെച്ച് പുലർത്തുന്നത് എന്നായിരുന്നു പെരിയാറിന്റെ പക്ഷം. ഏതായാലും പെരിയാർ ക്രമേണ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒപ്പം നിലക്കൊള്ളുകയും ചെയ്തു. നാഗപട്ടണത്തെ റെയിൽവേ തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ പെരിയാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തൻ്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾക്ക് വലിയതോതിൽ സഖ്യകക്ഷികളായി കമ്മ്യൂണിസ്റ്റുകാരെയാണ് അദ്ദേഹം കണ്ടത്. തമിഴ്നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുറ്റചങ്ങാത്തമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പ്രത്യേകിച്ച് സഖാക്കളെയും ശിങ്കരവേലുവും പി ജീവാനന്ദവുമായിരുന്നു.
1920കൾ തൊട്ട് ഇങ്ങോട്ട് അദ്ദേഹം ഇടതുപക്ഷ ആശയങ്ങളുമായി ചേർന്നുനിന്നിരുന്നു എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. 1952 ൽ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ മികച്ച വിജയത്തിൻറെ പിന്നിൽ ഉൾപ്പെടെ പെരിയാറിന്റെ സ്വാധീനം പ്രകടമായിരുന്നു. അന്ന് തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായത് അവിടുത്തെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് പി രാമമൂർത്തിയായിരുന്നു. പിന്നീട് സിപിഐഎം രൂപീകൃതമായപ്പോൾ ഈ രാമമൂർത്തി പാർട്ടിയുടെ ആദ്യ പൊളിറ്റ്ബ്യൂറോയിലെ 9 പേരിൽ ഒരാളായിരുന്നു അദ്ദേഹത്തിൻറെ മിശ്രവിവാഹത്തിന് അധ്യക്ഷത വഹിച്ചത് പെരിയാർ ആയിരുന്നു അത്ര അടുപ്പമായിരുന്നു പെരിയാറും തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും തമ്മിലുണ്ടായിരുന്നത്.
സാമൂഹ്യ പരിഷ്കർത്താവായിരുന്നു പെരിയാർ എന്ന നമുക്കെല്ലാവർക്കും അറിയാം. താൻ ഉയർത്തിപ്പിടിച്ച സാമൂഹ്യനീതിയുടെയും സ്വാഭിമാനത്തിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പെരിയാർ കുടിയരസു എന്നൊരു പത്രം ആരംഭിച്ചിരുന്നു. സഖാവ് ശിങ്കരവേലു അതിൽ സ്ഥിരമായി എഴുതുമായിരുന്നു.
തമിഴ്നാട്ടുകാരുടെ ഇടയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയി അവതരിപ്പിച്ചുകൊണ്ട് 1931 ഒക്ടോബർ നാലിന് കുടിയരസു ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ മുഖപത്രത്തിൽ രേഖപ്പെടുത്തിയത് ഉദ്ധരിക്കട്ടെ ആദ്യമായി പ്രാബല്യത്തിൽ വന്നത് റഷ്യയിലാണ് കാരണം ലോകത്ത് ആകെയുള്ള സർക്കാരുകളിൽ ഏറ്റവും സ്വച്ഛാധിപത്യപരമായിരുന്നു അപ്പോഴത്തെ സർ ഭരണം. ആ യുക്തികനുസരിച്ച് റഷ്യയിൽ അല്ല മറിച്ച് ഇന്ത്യയിലായിരുന്നു സോഷ്യലിസം പ്രാബല്യത്തിൽ വരേണ്ടിരുന്നത് എന്നാൽ അത് തടയാൻ ഇന്ത്യയിൽ നിരവധി ഗൂഢാലോചനകൾ ഉണ്ടായിട്ടുണ്ട്.
ഇവിടെ പെരിയാറിന്റെ വാക്കുകൾ ഇനി പറയുന്നത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അറിവും വിദ്യാഭ്യാസവും ലോകപരമായ ജ്ഞാനവും സ്വാഭിമാനവും ഒക്കെ ആർജിക്കുന്നതിനുള്ള വഴികൾ തടയാൻ അങ്ങനെ അവരെ പ്രാകൃതമായി അവസ്ഥയിൽ നിലനിർത്താനും ഗൂഢാലോചനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇത് 1931 ഒക്ടോബർ നാലിന് മഹാനായ പെരിയാർ എഴുതിയ വാചകങ്ങളാണ്. ഈ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ഘട്ടത്തിൽ ജീവനന്ദൻ തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തമിഴ് പരിഭാഷ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചതും കുടിയരസു തന്നെയായിരുന്നു.