കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ വധശ്രമത്തിന് പ്രത്യേക കേസ് എടുത്ത് പൊലീസ്. കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് റിബിനെതിരായ മർദനത്തിൽ 11 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് വധശ്രമത്തിന് കേസ് എടുത്തത്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ റിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവർത്തകൻ ആഷിഖിന്‍റെ പരാതിയിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റിബിൻ അടക്കം 5 കെഎസ്‌യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. ഐടിഐ അക്രമത്തിൽ കെ എസ് യു കണ്ണൂർ ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ ഇന്നലെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു . നാളെ കോളജിൽ പൊലീസ് സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.