എറണാകുളം കാലടിയിൽ 9.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും കാലടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എത്തിയ പ്രതികളെ കാലടി ടൗണിൽ വച്ചാണ് പിടികൂടിയത്.