വൈകിട്ടത്തെ നാലുമണി ചായക്ക് രുചികരമായ ഒരു വെജ് കട്ലറ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
മുട്ട :3
റെസ്ക് പൊടിച്ചത് :കുറച്ചു
ഉപ്പ് : ആവിശ്യത്തിന്
സവോള :2
കിഴങ്ങു :4
പച്ചമുളക് :2
മുളകുപൊടി :1സ്പൂൺ
മഞ്ഞപ്പൊടി അര സ്പൂൺ
കുരുമുളകുപൊടി :1 സ്പൂൺ
ഗരംമസാല :1 സ്പൂൺ
ഇഞ്ചി :1 കഷ്ണം
വെളുത്തുള്ളി :6 അല്ലി
ക്യാരറ്റ് :1
തയ്യാറാക്കേണ്ട രീതി
ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവാള, ക്യാരറ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു ചേർക്കുക. പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ എടുക്കുക. ഒരു പാത്രത്തിൽ റെസ്ക് പൊടിച്ചതും എടുക്കുക. പരത്തി എടുത്ത മുട്ടയുടെ കൂട്ട് വെള്ളയിൽ മുക്കി റെസ്ക് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്ത് എടുക്കുക.