പാലക്കാട് പനയ്യംപാടത്ത് ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്‍ക്കാട് തച്ചംപാറയിലാണ് അപകടം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. 3.30 കഴിഞ്ഞാണ് അപകടമുണ്ടാകുന്നത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി പിന്നീട് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആളുകള്‍ ഓടിയെത്തി ഇവരെ രക്ഷപ്പഎടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ ലോറിക്കടിയില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം അല്‍പം ദുഷ്‌കരമായി .
ഏറെ പണിപ്പെട്ട് രണ്ട് പേരെ ആദ്യം പുറത്തെടുത്തു മൂന്നാമത്തെ കുട്ടിയെയും ആശുപത്രിയിലേക്കെത്തിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. ഇസാഫ്, മദേഴ്‌സ് എന്നീ ആശുപത്രിയിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. ആരും വാഹനത്തിനടിയില്‍ ഇല്ല എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത് മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇസാഫ് ആശുപത്രിയിലെ രണ്ട് പേരാണ് മരിച്ചത്.