Food

ആയിരത്തൊന്നു കറികൾക്ക് സമം! ഈ ഒരൊറ്റ കറി മതി ചോറുണ്ണാൻ

സദ്യക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ഇഞ്ചി തൈര്. ആയിരത്തൊന്നു കറികൾക്ക് സമം ആണ് ഈ ഒരൊറ്റ കറി എന്നാണ് പറയുന്നത്. എങ്ങനെ തയ്യാറാക്കുമെന്ന്  ഒന്ന് ട്രൈ ചെയ്തു നോക്കാം.

ആവശ്യമായ ചേരുവകൾ

നാളികേരം
പച്ചമുളക്
ഇഞ്ചി
തൈര്

തയ്യാറാക്കേണ്ട രീതി

ആദ്യം തൈര് എടുക്കുക. തൈര് മിക്സിയിൽ അടിക്കേണ്ട ആവശ്യമൊന്നുമില്ല, സ്പൂൺ കൊണ്ട് ഒന്നിളക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം തേങ്ങയും, പച്ചമുളകും, ഇഞ്ചിയും, മിക്സിയിൽ ഒന്ന് അരച്ചെടുക്കാം. ചില സ്ഥലങ്ങളിൽ ഇഞ്ചി ചെറുതായി അരിഞ്ഞു ചേർക്കാറാണ് പതിവ്, എന്നാൽ ഇഞ്ചി കടിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾക്ക് ഇഞ്ചി ഇതിലേക്ക് അരച്ച് ചേർക്കാവുന്നതാണ്, അതിനുശേഷം അതിലേക്ക് ചെറുതായി അരിഞ് എടുത്തിട്ടുള്ള കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് സദ്യയുടെ ഒപ്പം ഇലയുടെ സൈഡിൽ വിളമ്പുന്നത് പതിവാണ്. ഇഞ്ചി പുളിയോ, ഇഞ്ചിക്കറിയോ ഒക്കെ ആണെങ്കിൽ കുറച്ചുകാലം കൂടുതൽ നമുക്ക് സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.