Kerala

മുനമ്പത്തെ കുടുംബങ്ങളുടെ അവകാശം സംരക്ഷിക്കുകയാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം, ആർ രാജീവ്

നമ്മുടെ സർക്കാരിനെതിരെ പലതരത്തിലുമുള്ള വിമർശനങ്ങളാണ് ഓരോ ദിവസവും ഉയർന്നു വരുന്നത് അത്തരത്തിലുള്ള പല വിമർശനങ്ങളും കഴമ്പില്ലാത്ത തരത്തിലുള്ളതുമാണ് ഇപ്പോൾ പി രാജീവ് ഇതിനെക്കുറിച്ച് പറയുകയാണ് മുനമ്പത്തെ സംഭവത്തെ മുൻനിർത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്.

മുനമ്പത്ത് 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന് ഏതോ ഒരു അധികാരികൾ പറഞ്ഞപ്പോൾ മാധ്യമങ്ങൾ ഒന്നും തന്നെ യാതൊരു ചോദ്യവും ചോദിച്ചില്ല. എനിക്കൊ അദ്ദേഹത്തിനോ അങ്ങനെ പ്രഖ്യാപിക്കുവാനുള്ള അധികാരം ഉണ്ടോ.? നിങ്ങളുടെയൊക്കെ മാധ്യമപരിലാളനമുള്ളതു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള രീതിയിൽ ഇടപെടുന്നത്. നിങ്ങൾ അപ്പോൾ അവരോട് ചോദിക്കേണ്ട കാര്യം നിങ്ങളുടെ മുന്നണി അല്ലേ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ടത് എന്നാണ് ഞാൻ പത്രക്കാരോട് അന്നുതന്നെ ഇത് ചോദിച്ചതാണ്. ഒരു സബ്മിഷൻ കൊണ്ടുവന്നത് നിങ്ങളുടെ യുഡിഎഫ് അല്ലേ ഇത് വക്കഭൂമിയാണ് എന്ന് ഉത്തരവ് കൊണ്ടുവന്നത് നിങ്ങളല്ലേ എന്നിട്ടാണോ പത്തു മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന് പറയുന്നത് എന്നൊക്കെ ചോദിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. യുഡിഎഫിനെ അൽപം വിമർശിച്ച രീതിയിൽ തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞതിന്റെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണാം

story highlight; r rajeev talkes munambam