Food

ഈ ക്രിസ്തുമസ് കാലം ക്യൂ ടി പൈയുടെ സിഗ്നേച്ചർ പ്ലം കേക്കിനൊപ്പം ആഘോഷിക്കാം

തെരഞ്ഞെടുത്ത ഡ്രൈഫ്രൂട്സ്, സുഗന്ധമുള്ള മസാലകൾ എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം ചേരുവകളുടെ ഒരു മിശ്രിതം കൊണ്ട് നിർമ്മിച്ച ക്യൂ ടി പൈ പ്ലം കേക്ക് വിപണിയിലേക്ക്. പാരമ്പര്യത്തിൽ ഇഴുകി ചേർന്ന് തയ്യാറാക്കുന്ന ഈ കേക്ക്കൾക്ക് പ്രത്യേക രുചിയാണ്. പഴങ്ങളും പാകമായ രുചികളും കൊണ്ട് സമ്പന്നമായ ഈ പ്ലം കേക്ക് കേരളത്തിലുടനീളം ഉള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും എന്ന കാര്യം തീർച്ച. ക്യൂ ടി പൈ പ്ലം കേക്ക് മനോഹരമായ പാക്കേജിൽ ഇപ്പോൾ ലഭ്യമാണ്. പ്രിയപ്പെട്ടവർക്ക് അനുയോജ്യമായ ഒരു സമ്മാനമായും ഇവ നൽകാം.

ആലപ്പുഴയിൽ ആണ് ഈ കേക്കുകൾ നിർമിക്കാൻ തുടങ്ങിയത്. കൊച്ചിയിലെ ഇടപ്പള്ളി, കമ്പനിപ്പടി,തോപ്പുംപടി എന്നീ മൂന്ന് സ്ഥലങ്ങളിൽ ഉൾപ്പെടെ കേരളത്തിൽ ഉടനീളം ആലപ്പുഴ,കോട്ടയം, പാലാ ഏറ്റുമാനൂർ,കൊല്ലം, കരുനാഗപ്പള്ളി,തിരുവല്ല,ചങ്ങനാശ്ശേരി,12 ഔട്ട് ലെറ്റുകൾ ഉള്ള ഒരു സുസ്ഥിര ബ്രാൻഡ് ആയി വളർന്നു. ഡിസംബർ 13ന് ക്യു ടി പൈ ചേർത്തലയിൽ ഒരു പുതിയ ഔട്ട്ലെറ്റ് തുറക്കുന്നു. ലോഞ്ച് ആഘോഷിക്കുന്നതിനായി 950 രൂപയുടെ എം ആർ പി,150 എസ്ക്ലൂസീവ് ഏർലി ബേർഡ് ഡിസ്കൗണ്ട് ക്യു ടി പൈ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രൂപ്പ് ജനറൽ മാനേജർ മൻദീപ് സിംഗ്, റീജിയണൽ മാനേജർ ജീവ ആർ ഡി, സിഗ്നേച്ചർ പ്ലം കേക്കിന് പിന്നിലെ ചീഫ് ഷെഫ് വെങ്കിടേഷ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് ജേക്കബ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.