Food

വാഴയിലയിൽ പൊള്ളിച്ച് ഒരു ആവോലി എടുക്കട്ടെ

നല്ല രുചികരമായ ഒരു മത്സ്യമാണ് ആവോലി. വാഴയിലയിൽ പൊളിച്ചെടുക്കുന്ന ആവോലിക്ക് പ്രത്യേക രുചിയാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ആവോലി
മുളക് പൊടി
മല്ലിപൊടി
മഞ്ഞൾ പൊടി
ഗരം മസാല
പെരുംജീരക പൊടി
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
കുരുമുളക് പൊടി
നാരങ്ങനീര്
ഉപ്പ്
സവാള
പച്ചമുളക്
തക്കാളി
കറി വേപ്പില
തേങ്ങാപാൽ

തയ്യാറാക്കുന്ന രീതി
ആവോലി വൃത്തിയാക്കി മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി ,പെരുംജീരക പൊടി, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, കുരുമുളക് പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം ചെറുതായി ഫ്രൈ ചെയ്ത് എടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ഇട്ട് വഴറ്റുക. തക്കാളി ചേർക്കുക വേപ്പിലയും ചേർക്കുക. മഞ്ഞൾ പൊടി, ഗരം മസാല പൊടി, മുളക് പൊടി, മല്ലിപൊടി, പെരുംജീരക പൊടി എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റുക.അതിലേക്ക് അല്പം തേങ്ങാപാൽ ചേർത്ത് വറ്റിച്ചെടുക്കുക.

ഒരു ചട്ടിയിൽ അല്പം എണ്ണ തടവി വാഴയില വെക്കുക. അതിൽ പകുതി മസാല ഇടുക. അതിന് മുകളിൽ ഫ്രൈ ചെയ്ത മീൻ വെക്കുക. ബാക്കി മസാല അതിന് മുകളിൽ വെച്ച് വേറെ ഒരു വാഴയില വെച്ച് കവർ ചെയ്യുക. ചട്ടി മൂടിയതിന് ശേഷം മുകളിൽ കുറച്ച് തീക്കനൽ ഇടുക. താഴെ ചെറിയ തീയിൽ 8-10 മിനിട്ട് വെക്കുക. ശേഷം കനൽ മാറ്റി തുറന്ന് എടുത്ത് കഴിക്കാം.