യാത്ര പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിലെ പല ടെൻഷനുകളിൽ നിന്നും ഒരു മുക്തി പോലെയാണ് പലരും യാത്രകളെ കാണുന്നത്. ഇനി ഈ വർഷം സ്വപ്നം കണ്ട യാത്രകൾ പോകുവാൻ ഒരുമാസം കൂടി മാത്രമേ ബാക്കിയുള്ളു. ബക്കറ്റ് ലിസ്റ്റിലെ യാത്രകൾ എല്ലാം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും പോക്കറ്റിൽ ഒതുങ്ങുന്ന സാധ്യമായ ചില സ്ഥലങ്ങളിലേക്ക് യാത്ര പോകുക തന്നെ വേണം. ഡിസംബർ ആയതുകൊണ്ട് തന്നെ പല വിനോദസഞ്ചാരങ്ങളിലും പീക്ക് സീസൺ ആണ്. എന്തൊക്കെയാണെങ്കിലും കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ മാത്രമേ യാത്രകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. അതിന് ഡിസംബർ മാസം തന്നെയാണ് ബെസ്റ്റ്. ഇതാ ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ചില സ്ഥലങ്ങൾ
ഗോവ
ഡിസംബർ മാസം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളിൽ ബെസ്റ്റ് ആണ് ഗോവ. 5000 രൂപ ബഡ്ജറ്റ് ഇട്ടാലും ട്രെയിനിൽ പോയി വന്നാൽ ചിലവ് വീണ്ടും കുറയും. മാത്രമല്ല കുറഞ്ഞ നിരക്കിൽ ഇഷ്ടംപോലെ താമസ സൗകര്യങ്ങളാണ് ഗോവയിൽ ഉള്ളത്. അതുകൊണ്ട് തന്നെ എന്തുകൊണ്ടും പോക്കറ്റിൽ ഒതുങ്ങുന്ന യാത്ര നടത്താൻ മികച്ച സ്ഥലമാണ് ഗോവ. ക്രിസ്മസ് – ന്യൂയർ സീസൺ ആയതുകൊണ്ട് തന്നെ തിരക്ക് കൂടുമെങ്കിലും ഈ രണ്ടു സീസണിലും ഗോവ എന്നത് കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. സ്ഥിരം ആഘോഷങ്ങൾക്കും പാർട്ടികൾക്കും ഭംഗി വീണ്ടും വർദ്ധിക്കുന്ന സമയം കൂടിയാണ് ഈ സീസൺ. തണുത്തു കാലാവസ്ഥ ആയതിനാൽ ബീച്ചുകളിലും കൂടുതൽ സമയം ചെലവഴിക്കാൻ എല്ലാവർക്കും കഴിയും.
ജയ്സാൽമീർ
ഡിസംബറിൽ യാത്ര ചെയ്യാൻ സാധിക്കുന്ന മറ്റൊരു മനോഹരമായ സ്ഥലമാണ് മരുഭൂമിക്ക് നടുവിലെ സ്വർണക്കടൽ, അതായത് രാജസ്ഥാനിലെ ജയ്സാൽമീർ. താർ മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്. സംസ്കാര സമ്പന്നമായ ചരിത്രവും രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച നൂറുകണക്കിന് കോട്ടകളുമെല്ലാം ജയ്സാല്‍മീറിനെ ആകര്‍ഷകമാക്കുന്നു. ഇവിടെ ഏറ്റവും പ്രസിദ്ധമായ കാര്യം മരുഭൂമിയിലൂടെയുള്ള ഡെസേർട്ട് സഫാരി ആണ്. പ്രസന്നമായ കാലാവസ്ഥ ആയതിനാൽ ക്ഷീണമില്ലാതെ സഫാരി പൂർത്തിയാക്കാം എന്നും മരുഭൂമിയിലെ കാഴ്ചകൾ എക്സ്പ്ലോർ ചെയ്യാം എന്നതുമാണ് ഇവിടുത്തെ ഡിസംബറിലെ ആകർഷണങ്ങൾ. സാധാരണയായി ബജറ്റ് യാത്രയ്ക്ക് പ്രസിദ്ധമായ ജയ്സാൽമീറിൽ കുറഞ്ഞ ചിലവിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യാം.
ഋഷികേശ്
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണ്. ആത്മീയതയുടെയും പ്രകൃതി ഭംഗിയുടെയും മാത്രമല്ല ഒട്ടേറെ സാഹസിക വിനോദങ്ങളുടെയും നാടാണ് ഇത്. ഡൽഹിയിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമായതിനാൽ നിരവധി ആളുകൾ അവരുടെ യാത്രാ ലിസ്റ്റിലേക്ക് ഋഷികേശിനെയും ചേർക്കുന്നുണ്ട്. ഡിസംബർ യാത്രകൾക്ക് ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഋഷികേശ്. ഉത്തരേന്ത്യയിലെ കടുത്ത ചൂടിൽ നിന്നും രക്ഷപെടാൻ ഡിസംബറിൽ ഇവിടേക്ക് തന്നെ ആകാം ഇത്തവണത്തെ യാത്ര.
വാരാണസി
ഹൈന്ദവ വിശ്വാസികൾക്ക് അത്രയേറെ പ്രിയപ്പെട്ട സ്ഥലമാണ് വാരാണസി. ഏതു സീസണിലെയും ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്ന്. ആത്മീയ തലസ്ഥാനമായ ഇവിടെ തീർത്ഥാടകരാണ് അധികവും എത്തുന്നത്. ഇന്ത്യയിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ ഒന്നുകൂടിയാണ് ഈ സ്ഥലം. ഇത് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നു കൂടിയാണ്. ശിവന്റെ വാസസ്ഥലം എന്നും ആത്മാക്കൾക്ക് മോക്ഷം നൽകുന്ന ഇടം എന്നുമെല്ലാമാണ് ഇത് അറിയപ്പെടുന്നത്. ഗംഗാരതി വിവിധ പാട്ടുകൾ പൂജകൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പൊതുവേ ചെയ്യാറുള്ളത്.
ഷിംല
മഞ്ഞുമൂടിയ ഉത്തരേന്ത്യൻ കാഴ്ച എന്നാൽ നമുക്ക് അത് കാശ്മീരും കുളു മണാലിയും ആണ്. എന്നാൽ അതിനൊപ്പം തന്നെ പിടിച്ചുനിൽക്കുന്ന ഒന്നാണ് ഷിംലയും. യാത്ര പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഷിംല. മഞ്ഞ് പുതഞ്ഞു നിൽക്കുന്ന പർവതങ്ങളും പച്ചപ്പ് നിറഞ്ഞ മലനിരകളുമായി ചുറ്റപ്പെട്ടു നിൽക്കുന്ന ഷിംല ഹണിമൂൺ സ്വർഗമാണ്. ഷിംല എന്നാൽ വെറും മഞ്ഞും പ്രകൃതിയും കാഴ്ചകൾ മാത്രമല്ല കേട്ടോ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളും സഞ്ചാരികൾക്ക് ഇവിടെ കാണാൻ സാധിക്കും. വിൻഡർ ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രസിദ്ധമായ ഇവിടം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം. സമുദ്രനിരപ്പിൽ നിന്നും 20200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം രസകരമായ യാത്ര അനുഭവങ്ങൾ നിങ്ങൾക്ക് നൽകും.
ഹംപി
പാറക്കൂട്ടങ്ങൾക്കിടയിലെ മഹാസാമ്രാജ്യം കല്ലിലെ കൊത്തുപണികൾക്കിടയിൽ എപ്പോഴോ രൂപം കൊണ്ട ഒരു നാട്. ചരിത്രത്തിനും കഥകൾക്കും തമ്മിൽ ഇവിടെ വേർതിരിവ് ഒന്നുമില്ല. കല്ലിൽ കവിത എഴുതിയ നഗരമായ ഹംപി കാഴ്ചക്കാർക്ക് നൽകുന്നത് അളവില്ലാത്ത കാഴ്ച അനുഭവങ്ങളാണ് എവിടെ തിരിഞ്ഞാലും ഉള്ള പാറക്കൂട്ടങ്ങളിൽ മഞ്ഞും മഴയും വെയിലും അവശേഷിപ്പിച്ച അടയാളങ്ങൾ തെളിഞ്ഞു തന്നെ കാണാം. ഉയർന്നുനിൽക്കുന്ന ഹംപി ഒരു കാഴ്ച തന്നെയാണ് ഡിസംബർ ജനുവരി യാത്രകളിൽ മറക്കാതെ ഉൾപ്പെടുത്തേണ്ട ഒരു ഇടമാണ് ഹംപി.
കൂർഗ്
കിഴക്കിന്റെ സ്കോട്ട് ലാൻഡ്, അതാണ് കുടക്. മഞ്ഞു കാലത്താണ് കൂർഗ് അതിസുന്ദരിയാകുന്നത്. അതുകൊണ്ടുതന്നെ ഡിസംബർ മാസം കൂർഗിനെ കൂടുതൽ സുന്ദരിയാക്കുന്നു. പശ്ചിമഘട്ടത്തിലാണ് കൂർഗ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. തേക്കുകാടുകളും മനോഹരമായ താഴ്വരകളും ആണ് പ്രത്യേകതകൾ. ഡിസംബറിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്.
STORY HIGHLIGHT: december places to visit in india under 5000 rupees