മനുഷ്യർക്ക് കാണാനും ആസ്വദിക്കാനുമായി എത്രയെത്ര മനോഹരയിടങ്ങളാണ് ഈ ലോകത്തുള്ളത്. അതില്‍ ഏറ്റവും മനോഹരമായതും ആകര്‍ഷകവുമായ ഒരു നഗരം ഏതാണെന്ന് അറിയാമോ? അത് വേറൊന്നുമല്ല പാരീസ് എന്ന സ്വപ്‌നഭൂമിയാണ്. Euromonitor International ന്റെ 2004 ലെ മികച്ച 100 City Destinations Index സൂചിക പ്രകാരമാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിനെ 2024 ലെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നഗരമായി പ്രഖ്യാപിച്ചത്. ഇത് നാലാം തവണയാണ് പാരീസിന് ഈ അഭിമാന നേട്ടം സ്വന്തമാകുന്നത്.
സാമ്പത്തികം, ബിസിനസ്, ടൂറിസം, ആരോഗ്യം, സുരക്ഷ ഇങ്ങനെ പലതരത്തിലുളള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദവി നിശ്ചയിക്കുന്നത്. പാരീസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എത്രയെത്രെ മനോഹരവും ചരിത്രപരവുമായ കാര്യങ്ങളിലേക്കാണ് എത്തിച്ചേരുക. പാരീസിലെത്തിയാല്‍ കാണേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ. കാല്‍പനികതയുടെ ലോകത്തേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്ന കാഴ്ചകളാണ് പാരിസില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈഫല്‍ ടവര്‍ മുതല്‍ സീന്‍ നദിയുടെ റൊമാന്റിക് തീരങ്ങള്‍ വരെ ആകര്‍ഷകമാണ്.
ഫ്രഞ്ച് വാസ്തുവിദ്യയുടെയും ചരിത്രത്തിന്റെയും ഉത്തമ ഉദാഹരണമായ, പാരിസിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ പന്തിയോണ്‍, പാരീസിലെ ചരിത്രങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നയിടങ്ങള്‍, പാരമ്പര്യമായ ഫ്രഞ്ച് പലഹാരങ്ങള്‍ ലഭിക്കുന്ന കഫേ ഡി ഫ്‌ളോര്‍, നിയോ ബറോക് വാസ്തുവിദ്യയുടെ ഒരു മാസ്റ്റര്‍പീസായ ലോകോത്തര ഓപ്പറ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പാലീസ് ഗാര്‍ണിയര്‍ ഓപ്പറ ഹൗസ്, പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികളാല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന L’Atelier das Lumieres , പാരിസിലെ ഏറ്റവും പ്രശസ്തമായ ഹരിത ഭൂമിയായ ജാര്‍ഡിന്‍ ഡു ലക്‌സംബര്‍ഗ്ഗ്, ഇവയൊക്കെ പാരിസിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.
STORY HIGHLIGHTS: what-is-the-most-attractive-city-in-the-world-in-2024