Health

വൃക്കകളെ പ്രശ്നത്തിൽ ആക്കുന്നത് ഇത്തരം ശീലങ്ങൾ ആണ്

നമ്മുടെ ശരീരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു അവയവമാണ് കിഡ്നി എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ കിഡ്നി തകരാറിലാക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത് നമ്മൾ മനസ്സിലാക്കണം കിഡ്നി തകരാറിലാവുകയാണെങ്കിൽ ഡയാലിസിസ് പോലെയുള്ള ഒരുപാട് രോഗങ്ങളെ നമ്മൾ നേരിടേണ്ട സാഹചര്യം ഉണ്ടാകും അതുകൊണ്ടുതന്നെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

ദിനംപ്രതി നമ്മൾ ചെയ്യുന്ന ചില ശീലങ്ങൾ തന്നെയായിരിക്കും പലപ്പോഴും നമ്മുടെ കിഡ്നിക്ക് മോശകരമായ പ്രശ്നങ്ങൾ ഉണ്ടാക്കി തരുന്നത്. അത്തരത്തിൽ നമ്മൾ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ശീലമാണ് കൂടുതലായി ഉപ്പ് ഉപയോഗിക്കുക എന്നത് അമിതമായ ഉപ്പിന്റെ ഉപയോഗം നമ്മുടെ വൃക്കകളുടെ ആരോഗ്യത്തെ തകരാറിൽ ആക്കുകയും അതുവഴി വലിയ രീതിയിൽ ഉള്ള രക്തസമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ഈ തിരക്കുപിടിച്ച ജീവിതത്തിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ആവശ്യത്തിനുള്ള വെള്ളം കുടിക്കാതിരിക്കുക എന്നത് ഇത് നമ്മുടെ ശരീരത്തിലെ നിർജലീകരണത്തിന് സഹായിക്കുകയും വൃക്കകളുടെ ആരോഗ്യം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും

അതേപോലെ വൃക്കകളുടെ ആരോഗ്യത്തെ തകർക്കുന്ന മറ്റൊരു കാര്യമാണ് പഞ്ചസാരയുടെ അമിതമായ ഉപയോഗം പഞ്ചസാര കൂടുതലുള്ള ഭക്ഷണം നമ്മുടെ ശരീരത്തിൽ എത്തുന്നതോടെ പ്രമേഹ സാധ്യത വർദ്ധിക്കുകയും വൃക്കകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും.

കൊളസ്ട്രോളർ ഷുഗർ പ്രമേഹം ഡിപി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വൃക്കകളെ കാര്യമായ രീതിയിലാണ് ബാധിക്കുന്നത് അതേപോലെ വ്യായാമമില്ലാത്ത അവസ്ഥ പൊണ്ണത്തടി രക്തസമ്മർദ്ദം തുടങ്ങിയവയും നമ്മുടെ ശരീരത്തെ വളരെ മോശകരമായ രീതിയിൽ ബാധിക്കും. എന്തുവന്നാലും ഉടനെ വേദനസംഹാരി കഴിക്കുന്ന ഒരു ശീലം ഒരുപാട് ആളുകൾക്ക് ഉണ്ട് അത്തരം ശീലം ഉള്ളവരും ഇത്തരത്തിൽ വൃക്കരോഗം ഉണ്ടാവുന്ന സാധ്യതയെക്കുറിച്ച് ചിന്തിക്കുക അമിതമായ ഗുളികകളുടെ ഉപയോഗവും വൃക്കകളെ അപകടത്തിലാഴ്ത്തും