മുതിർന്നവർ ചെയ്യുന്ന പലകാര്യങ്ങളും അതേപടി അനുകരിക്കാനുള്ള പ്രവണത കൊച്ചു കുട്ടികളിൽ കാണാറുണ്ട്. അവർ ഇഷ്ടപ്പെടുന്നവയെല്ലാം കഴിക്കുകയും അവർ ഇഷ്ടപ്പെടുന്നവരുടെ പാത പിന്തുടരുകയും ചെയ്യുന്ന കൊച്ചു കുട്ടികളെ നല്ലത് ഏത്, ചീത്ത ഏത് എന്ന് പറഞ്ഞു പഠിപ്പിക്കേണ്ടത് മുതിർന്നവർ തന്നെയാണ്. പല ഭക്ഷണപദാർത്ഥങ്ങളിലും കൊച്ചുകുട്ടികൾക്ക് കഴിക്കാൻ പാടില്ലാത്തത് എന്ന ഒരു കാറ്റഗറി തന്നെ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പലരും ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് ച്യുയിങ് ഗം. മുതിർന്നവർ ചവയ്ക്കുകയും അത് ഊതി വീർപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അത് അനുകരിക്കാൻ ആണ് പല കുട്ടികൾ ചെയ്യാറുള്ളത്. എന്നാൽ അബദ്ധത്തിൽ പലരും അത് വിഴുങ്ങുകയും ചെയ്യുന്നു. പക്ഷേ എല്ലാവർക്കും അതുകൊണ്ട് ആപത്തുകൾ വരണമെന്ന് ഒന്നുമില്ല. ചിലർക്ക് ചൂയ്‌ങ് ഗം തൊണ്ടയിൽ കുടുങ്ങുമ്പോൾ ഡോക്ടറുടെ സഹായം തേടേണ്ടി വരാറുണ്ട്..
വലിയ കഷ്ണമോ ചെറിയ കുറെ കഷണങ്ങളോ കുറഞ്ഞ സമയത്തിനുള്ളിൽ വയറ്റിൽ ചെന്നാൽ അത് ദഹനേന്ദ്രിയ വ്യവസ്ഥയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. അബദ്ധത്തിൽ വിഴുങ്ങുന്നത് ചൂയ്‌ങ് ഗം മാത്രമല്ല നാണയങ്ങൾ, വിത്തുകൾ, റബ്ബർ, പിന്നുകൾ തുടങ്ങി മറ്റു പല വസ്തുക്കളും വയറ്റിലേക്ക് എത്താറുണ്ട്. ഇത്തരത്തിൽ ദഹിക്കാൻ കഴിവില്ലാത്ത ഏതു വസ്തുവും ദഹനപ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കാം. കൊച്ചുകുട്ടികളാണ് ഇത്തരത്തിൽ പലപ്പോഴും അബദ്ധത്തിൽ ചെന്ന് വീഴാറുള്ളത്.
കുട്ടികളിലെ വായിലെ ദുർഗന്ധം മാറ്റാനും ബലൂൺ പോലെ ഊതി വീർപ്പിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനും ആയിട്ടാണ് പണ്ട് മുതൽ ചൂയ്‌ങ് ഗം ഉപയോഗിക്കുന്നതായി ശിശുരോഗ വിദഗ്ധരുടെ അക്കാദമി രേഖപ്പെടുത്തിയിട്ടുള്ളത്. വിഴുങ്ങപ്പെടുന്ന ചൂയ്‌ങ് ഗം അന്നനാളത്തിലേക്കും ആമാശയത്തിലേക്ക് എത്തുന്നു.
മരക്കറ പോലെ പ്രകൃതി ദത്തമായതോ , കൃത്രിമമായതോ ആയ വസ്തുക്കൾ കൊണ്ടാണ് ച്യൂയിങ് ഗം നിർമിക്കുന്നത്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കളും , ഫ്ലേവറുകളും നിറങ്ങളും , മധുരവും എല്ലാം ഇതിൽ ചേർക്കുന്നുമുണ്ട്. ചവയ്ക്കുന്തോറും കൂടുതൽ മധുരം ഊറി വരുന്നതിനു വേണ്ടി കലോറി പ്രദാനം ചെയ്യുന്ന പഞ്ചസാര ധാരാള മായി ഇതിൽ ചേർക്കുന്നുണ്ട്. ഈ മധുരത്തിനെ ആഗിരണം ചെയ്യാൻ മനുഷ്യ ശരീരത്തിന് സാധിക്കും. പശ പോലുള്ള ഈ മരക്കറയെ ദഹിപ്പിക്കാൻ മനുഷ്യനിലെ ദഹന പ്രക്രിയക്ക് സാധിക്കില്ല. ദഹന വ്യവസ്ഥയുടെ ചുരുങ്ങിയും , വലിഞ്ഞുമുള്ള ചലനത്തിലൂടെ ഈ പശ അന്ന നാളത്തിലേക്ക് എത്തിച്ചേരും. ഈ പശയുടെ പിന്നീടുള്ള യാത്ര മലവിസർജ്ജനത്തിലൂടെ അവസാനിക്കുകയും ചെയ്യും.
ച്യൂയിങ് ഗം ചവയ്ക്കുന്നത് പല്ലുകൾക്ക് ഏറെ നേരം പണി കൊടുക്കുന്ന കാര്യമാണ്. മധുരമില്ലാത്ത ച്യൂയിങ്ഗമ്മുകൾ വിരളവുമാണ്. അതുകൊണ്ടുതന്നെ പല്ലുകളിലേക്കും, മോണയിലേക്കും മധുരം ഏറെ നേരം ചെന്നു ചേരുമ്പോൾ പല്ലുകൾക്ക് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷുഗർ ഫ്രീ ആണെന്നു പറഞ്ഞു വിൽക്കുന്ന ച്യൂയിങ് ഗമിൽ ചേർക്കുന്നത് സോർബിടോൾ ആണ്. ഇത് കുട്ടികളിൽ വയറിളക്കത്തിന് കാരണമാകുന്നു. കറുവപ്പട്ടയുടെ രുചി തോന്നിപ്പിക്കുന്ന ച്യൂയിങ് ഗം ചവയ്ക്കുമ്പോൾ സുഗന്ധത്തോടൊപ്പം ചെറിയ എരിച്ചിൽ കൂടി അനുഭവപ്പെടുന്നത് ഇതിനാലാണ് . ഇത് ചവയ്ക്കുന്നത് വായിൽ വരകൾ വീഴുന്നതിനു ഇടയാക്കുന്നുണ്ട്. എത്ര ഷുഗർ ഫ്രീ ആയാലും ച്യൂയിങ് ഗം പല്ലിൽ ഒട്ടിപ്പിടിക്കുക തന്നെ ചെയ്യും.
മുതിർന്നവരിൽ ച്യൂയിങ് ഗം ശീലമാക്കിയവർ ദിവസം രണ്ടിൽ കൂടുതൽ ച്യൂയിങ് ഗം ചവക്കാ തിരിക്കുക. ചവച്ചതു വിഴുങ്ങാതെ കടലാസിലോ , ഇലയിലോ ചുരുട്ടി പുറത്തു കളയുക. മറ്റുള്ളവർ തുപ്പിയ ച്യൂയിങ് ഗം നമ്മുടെ ചെരുപ്പിലോ , കയ്യിലോ ,വണ്ടിയുടെ ടയറിലോ ഒക്കെ ഒട്ടി പിടിക്കുന്നത് ഏറ്റവും അറപ്പ് ഉളവാക്കുന്ന കാര്യമാണ്. വലിച്ചു നീട്ടാവുന്നതും , കട്ടിയുള്ളതുമായ അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് ച്യൂയിങ്ഗമിലെ പശ നിർമിക്കുന്നത്. ഭക്ഷണ പദാർഥങ്ങൾ പോലെ എളുപ്പത്തിൽ വിഴുങ്ങാൻ പറ്റുന്ന വിധത്തിലല്ല ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ച്യൂയിങ് ഗം പോലുള്ള ഏതൊരു വസ്തുവും തൊണ്ടയ്ക്കുള്ളിൽ കുടുങ്ങിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ പ്രസ്താവിച്ചിട്ടുണ്ട്.
ഷുഗർ ച്യൂയിങ്ഗത്തിൽ ചേർക്കുന്ന സോർബി ടോൾ ഘടകങ്ങൾ ചെറിയ അളവിൽ ശരീരത്തിൽ ചെന്നതുകൊണ്ട് ദഹനപ്രക്രിയക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ വളരെ കൂടിയ അളവിൽ ഇത് ശരീരത്തിൽ എത്തിയാൽ അതിസാരത്തിന് ഇടയാക്കും. ച്യൂയിങ് ഗം വിഴുങ്ങിയാൽ അത് ദഹിക്കാതെ കിടന്ന് ചിലർക്ക് മലബന്ധത്തിന് ഇടയാക്കു മെന്നും സംഘടന പറയുന്നു. കുട്ടികൾ ച്യൂയിങ് ഗം ചവച്ചു കഴിഞ്ഞാൽ തുപ്പാൻ മറന്നു പോകാനും അബദ്ധത്തിൽ വിഴുങ്ങാനും ഇടയുണ്ട്. മിഠായിയും ച്യൂയിങ് ഗമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകുന്ന പ്രായത്തിൽ മാത്രമേ കുട്ടികൾക്ക് ച്യൂയിങ് ഗം കൊടുക്കാവൂ.
STORY HIGHLIGHT: news about children eating chewing gum