അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാര്‍ വാഹനം കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം നടന്നത്. അഭ്യാസപ്രകടനത്തിനിടെ ഥാറിന്റെ ടയറിന് തീപിടിക്കുകയായിരുന്നു.
വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ അവര്‍ക്ക് പൊള്ളലേറ്റില്ല. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. രജിസ്‌ട്രേഷന്‍ പോലുമാകാത്ത പുതിയ വാഹനമാണ് കത്തിനശിച്ചത്.
STORY HIGHLIGHT: new Thar vehicle caught fire