Recipe

തട്ടുകടയിലെ കപ്പയും മുട്ടയും വീട്ടിൽ ഉണ്ടാക്കാം

ചേരുവകൾ :

കപ്പ – 1 kg
മുട്ട – 3
ഉള്ളി – 1
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് – 1 tsp
പച്ചമുളക് – 2
മഞ്ഞൾ പൊടി – 1/4+1/4 tsp
മുളക്പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
ഖരം മസാല – 1/4 tsp
കുരുമുളക് പൊടി – 1/2 tsp
കറിവേപ്പില
ഉപ്പ്
വെള്ളം
ഓയിൽ

തയ്യാറാക്കുന്ന വിധം :

കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞൾ പ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയു പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി ,ഖരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മുട്ട ചേർത്ത് നന്നായി ചിക്കി എടുക്കുക. ഇതിലേക്ക് കപ്പ ചേർത്ത് നന്നായി യോജിപ്പിച്ച ഉടച്ചെടുക്കുക. കപ്പ മുട്ട റെഡി.