Kerala

വിവാഹേതരബന്ധം വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന്​ കാരണമാകില്ല; ഹൈക്കോടതി – extra marital affair is not a reason to pay compensation

മറ്റൊരാൾക്കൊപ്പം പങ്കാളി പോയതിന്​ മറുപങ്കാളിക്ക്​ നഷ്ടപരിഹാരത്തിന്​ അർഹതയില്ലെന്ന്​ ഹൈകോടതി. പരസ്ത്രീ പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന്​ കാരണമാകില്ലന്ന് ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ, ജസ്റ്റിസ്​ എം.ബി. സ്​നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി.

മറ്റൊരാൾക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനെത്തുടർന്നുണ്ടായ മനോവ്യഥക്കും മാനഹാനിക്കും ഭർത്താവിന്​ നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ്​ ചോദ്യംചെയ്ത്​ ഭാര്യ സമർപ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കിയാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണവും പണവും തിരിച്ചുനൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ്​ നാലുലക്ഷം നൽകാൻ ഉത്തരവായത്​. എന്നാൽ, ഭർത്താവിന്‍റെയും മാതാപിതാക്കളുടെയും അവഹേളനംമൂലമാണ്​ വീടുവിട്ടതെന്നും വീട്​ വിടുന്ന ദിവസവും അതിന്​ ​തൊട്ടുമുമ്പുള്ള ദിവസവും തന്നെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചെന്നുമാണ്​ ഭാര്യയുടെ ആരോപണം. സ്വന്തം വീട്ടിലേക്ക്​ പോന്ന ​താൻ പിന്നീടാണ്​ ബന്ധുവായ പ്രവീൺ എന്നയാൾക്കൊപ്പം താമസം തുടങ്ങിയതെന്നും യുവതി പറഞ്ഞു.

STORY HIGHLIGHT: extra marital affair is not a reason to pay compensation