സാധാരണയായി വിരലടയാളം എന്തിനാണ് ഉപയോഗിക്കാറുള്ളത്. ജീവിതകാലം മുഴുവനുള്ള നമ്മുടെ ഐഡന്റിറ്റി ആയിട്ട് അല്ലേ? എന്നാല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ വിരലടയാളം ഉപയോഗിക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട് അല്ലേ. പക്ഷേ കാര്യം ശരിയാണ്. ബാഴ്‌സലോണയിലെ Center for Genomic Regulation ലെ ഗവേഷകരാണ് ഇതേസംബന്ധിച്ച് പഠനം നടത്തിയത്. പലതരം ക്യാന്‍സറുകള്‍ക്ക് unique molicular fingerprints ഉണ്ടെന്നതുകൊണ്ടുതന്നെ ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ ഇത് സഹായകമാകുമെന്നാണ് പഠനം പറയുന്നത്.
ഈ കണ്ടുപിടുത്തം വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ വേഗത്തിലും നേരത്തെയും കണ്ടുപിടിക്കാന്‍ കഴിയുന്ന noninvasive diagonostic ടെസ്റ്റുകളെ സഹായിക്കുന്നു. ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ഗ്യാസ്ട്രിക് ക്യാന്‍സര്‍, രക്താര്‍ബുദം, പിറ്റിയൂട്ടറി ട്യൂമറുകള്‍ എന്നിങ്ങനെ ആറ് തരത്തിലുള്ള ക്യാന്‍സറുകളിലാണ് വിരലടയാളവുമായുള്ള ബന്ധപ്പെട്ട് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മനുഷ്യന്റെ വിരലടയാളത്തിലെ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ക്ക് ഒരാളുടെ ആരോഗ്യത്തെയും അയാള്‍ക്കുളള രോഗത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ഇവാനാവോ പറയുന്നത്.
വിരലടയാളങ്ങളില്‍ അടങ്ങിയിരിക്കുന്ന RRNA തന്മാത്രകളെ നേരിട്ട് വിശകലനം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലുള്ള nanopore direct RNA sequencing technology കൂടി ഇതിനോടൊപ്പം കണ്ടെത്തിക്കഴിഞ്ഞു. പഠനത്തില്‍ ശ്വാസകോശ അര്‍ബുധത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള 20 രോഗികളില്‍നിന്ന് രോഗമുളള കോശങ്ങള്‍ കണ്ടെത്തി. മനുഷ്യരിലും എലികളിലും എല്ലാത്തരം രാസമാറ്റ പരിശോധനകളും ഗവേഷകര്‍ പരിശോധനയുടെ ഭാഗമായി നടത്തിയിരുന്നു.
STORY HIGHLIGHTS: from-now-on-fingerprints-are-enough-to-identify-cancer