Health

പഴങ്ങളുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലുമുണ്ട് കാര്യം; നോക്കി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ | sticker affixed to the outside of the fruit

പഴങ്ങളെ വളർത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഈ അക്കങ്ങൾ.

ആരോ​ഗ്യകരമായ ആഹാരം കഴിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറിയും ഇല്ലാതെ ഒരു ജീവിതം നമുക്കില്ല എന്ന് വേണമെങ്കിൽ പറയാം. മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറികളും ഇല്ലെങ്കിൽ വേണ്ടത്ര പോഷകം ലഭിക്കാതെ മനുഷ്യൻ ഇല്ലാതായി പോകുമായിരുന്നു. എന്നാൽ ഇവയൊക്കെ പുറത്തുനിന്നും പണം കൊടുത്തു വാങ്ങുന്നത് കീടനാശിനികൾ സ്വയം വാങ്ങി കഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലരും പച്ചക്കറികളും പഴങ്ങളും വീട്ടിൽ നട്ടു പിടിപ്പിക്കാറുമുണ്ട്. കൊല്ലുന്ന പൈസ കൊടുത്തു വാങ്ങുന്ന സ്ഥിതിക്ക് ഇവയുടെയൊക്കെ ഗുണനിലവാരം ഉറപ്പാക്കേണ്ടതും നമ്മളുടെ കടമയാണ്.

നിങ്ങൾ എപ്പോഴെങ്കിലും പഴങ്ങൾ വാങ്ങുമ്പോൾ അതിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? വില മാത്രമല്ല, അതല്ലാതെ അവയിൽ ചില അക്കങ്ങൾ കൂടി എഴുതിയിരിക്കുന്നത് കാണാം. അത് എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് നിങ്ങൾക്ക് അറിയാമോ ? ഇവ പഴങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പഴങ്ങളെ വളർത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഈ അക്കങ്ങൾ. ഓർഗാനിക്, പരമ്പരാഗതമായ രീതി, ജനിതകമാറ്റം വരുത്തിയത് എന്നിങ്ങനെയാണ് പഴങ്ങളുടെ ഈ അക്കങ്ങൾ പറഞ്ഞു തരുന്നത്.

നാലിൽ തുടങ്ങുന്ന നമ്പറുകളാണ് ഫ്രൂട്ട്‌സിലുള്ളതെങ്കിൽ അത് മുഴുവനായും കെമിക്കലുകളും കീടനാശിനിയും കുത്തി വച്ച് വളർത്തിയതെന്നാണ് സൂചിപ്പിക്കുന്നത്.എട്ടിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള ഒരു കോഡാണ് കാണുന്നതെങ്കിൽ അത് പകുതി നാച്ചുറലും പകുതി കെമിക്കലുമാണെന്നാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഫ്രൂട്ടസിൽ ഒൻപതിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കിൽ അത് തികച്ചും ഓർഗാനിക് ആണെന്നാണ് പറയപ്പെടുന്നത്.

STORY HIGHLIGHT: sticker affixed to the outside of the fruit