പൊതു സ്ഥലത്തെ അനധികൃത ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് അതിർത്തിയിലെ എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസിസ്, പഞ്ചായത്ത് ജീവനക്കാരായ ആൽബിൻ, സുരേഷ്, യശോധരൻ, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ഇരുമ്പിൽ ഉറപ്പിച്ച പല ബോർഡുകളും കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കൊടി തോരണങ്ങൾ രണ്ടു ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് അവയെല്ലാം നീക്കം ചെയ്യും.
ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ പോലും അശ്രദ്ധമായി പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നു. നീക്കം ചെയ്ത ബോർഡുകൾ വാഹനങ്ങളിൽ കയറ്റി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.
STORY HIGHLIGHT: removing illegal boards in public places