മൂന്നാറില്‍ മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 11 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാര്‍.കെ.എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ചടയമംഗലം സ്വദേശി അലീഫ് ഖാനെയാണ് കോടതി ശിക്ഷിച്ചത്.
2023 ജനുവരി 25 ന് മൂന്നാർ ടോപ് സ്റ്റേഷൻ വേൽമുടി – സൈലന്‍റ് വാലി റോഡിൽ വച്ച് O.126 മില്ലിഗ്രാം എൽഎസ്ടി സ്റ്റാമ്പും ഏഴ് ഗ്രാം കഞ്ചാവുമായി ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എ.പി.ഷിഹാബും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആയിരുന്ന കാർത്തികേയൻ.കെ ആണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
STORY HIGHLIGHT: 11 years rigorous imprisonment for accused caught by excise