വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മുകേഷ് തട്ടിയത് ഒരു കോടി രൂപയാണെന്ന് പൊലീസ് പറഞ്ഞു. അയർലന്‍റ്, ഓസ്ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളിൽ നിന്നും ഇയാൾ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തത്. പണം നൽകി ജോലിയും കാത്തിരുന്നിട്ടും ഒരു ഓഫറും വന്നില്ല, വർഷം രണ്ട് കഴിഞ്ഞിട്ടും വിസ ലഭിക്കാത്ത ആളുകൾ പരാതിയുമായി എത്തി. എന്നാൽ വാങ്ങിയെടുത്ത തുകയും തിരിച്ചു കൊടുക്കാൻ മുകേഷ് തയ്യാറായില്ല. ഇതോടെയാണ് പണം നൽകിയവർക്ക് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകളാണ് മുകേഷിനെതിരെ നിലവിലുണ്ട്. പ്രതിയെ കളമശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.