കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോളിടെക്നിക് വിദ്യാർത്ഥിയായ പാനൂർ സ്വദേശി അമൽ ബാബുവാണ് അറസ്റ്റിലായത്. ദൃശ്യങ്ങളിൽ യൂണിറ്റ് പ്രസിഡന്‍റ് റിബിനെ ആദ്യമടിച്ചത് അമൽ ബാബുവാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ 308, 326 വകുപ്പുകൾ ചുമത്തി കേസെടുക്കും. സംഭവത്തില്‍ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.