മുംബൈ: ഭർതൃമാതാവുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ഒരു വയസ്സുള്ള കുഞ്ഞിനെ ആണ് യുവതി കൊന്ന് വാട്ടർ ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചത്.
ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടർന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. 2 വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
STORY HIGHLIGHT: woman kills son by throwing him into water tank