അതിനാടകീയ രംഗങ്ങൾക്ക് സാക്ഷിയായി രാജ്യസഭ. രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകറിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയ നീക്കത്തിൽ ആണ് സഭ കലുഷിതമായത്. വിമർശനം അതിരുകടക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷാരോപണങ്ങളോട് ആദ്യം പൊട്ടിത്തെറിച്ച ധൻകർ പിന്നീട് വികാരാധീനനായി. വിമർശനത്തെ തുടർന്ന് പ്രതിപക്ഷ ഭരണപക്ഷ കക്ഷികൾ സഭയിൽ വാക്‌പോരിലേർപ്പെട്ടു. ധന്‍കർ സഭയിൽ ബിജെപിയുടെ വക്താവായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതേസമയം, ധൻകറിനെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് ബിജെപി തിരിച്ചടിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തത്കാലത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്‌ച വീണ്ടും സഭ ചേരും.
രാജ്യസഭാ ചെയര്‍മാന്‍ ജദഗീപ് ധന്‍ഖറിനെതിരായ അവിശ്വാസ പ്രമേയനോട്ടീസ് ഇന്നും സഭയെ കലുഷിതമാക്കി. പതിവ് പോലെ ബിജെപി അംഗങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാന്‍ സമയം നല്‍കിയ ചെയര്‍മാന്‍ ജഗദീന് ധന്‍ഖര്‍ പ്രതിപക്ഷത്തിന് സമയം അനുവദിക്കാത്തത് വാക്‌പോരിന് കാരണമായി. അവിശ്വാസ പ്രമേയം നല്‍കിയതിലൂടെ ജഗദീപ് ധന്‍ഖറിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന് ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ തുറന്നടിച്ചു. കര്‍ഷകന്റെ മകനും ഒബിസി വിഭാഗക്കാരനുമായതുകൊണ്ടാണ് ജഗദീപ് ധന്‍ഖറിനെതിരായ നീക്കം എന്നായിരുന്നു ബിജെപി അംഗങ്ങളായ സുരേന്ദ്ര സിംഗ് നാഗറും നീരജ് ശേഖറും കിരണ്‍ ചൗധരിയും ആരോപിച്ചത്.
വിഷയം മറ്റൊരു രീതിയിലേക്ക് തിരിക്കാനുളള ബിജെപിയുടെ നീക്കത്തെ പ്രതിപക്ഷവും അതേ നാണയത്തില്‍ ശക്തമായി എതിര്‍ത്തു. താനും കര്‍ഷകതൊഴിലാളിയുടെ മകനാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പ്രതിപക്ഷത്തോടുളള വിവേചനം ജനങ്ങള്‍ കാണുന്നുണ്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാധ്യക്ഷനും പ്രതിപക്ഷവും തമ്മില്‍ വാക്‌പോരിലേക്കും നീങ്ങി.