ആറാട്ട് എന്നാ സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. തുടർന്നങ്ങോട്ട് സന്തോഷ് വർക്കി വൈറലായി മാറുകയായിരുന്നു ചെയ്തത്. തുടർന്ന് നിരവധി നടി നടിമാരുടെ പേര് പറഞ്ഞ സന്തോഷ് വർക്കി എത്തി. നടി നിത്യ മേനോനോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നായിരുന്നു താരം പറഞ്ഞ. ത് ഇപ്പോൾ ഇതിനെതിരെ സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും വക്കീലുമായ സാബുമോൻ.
നിത്യ മേനോൻ എന്റെ പെങ്ങൾ ആയിരുന്നുവെങ്കിൽ തീർച്ചയായും സന്തോഷ് വർക്കിയെ ഞാൻ കൊന്നിട്ട് ജയിലിൽ പോയേനെ എന്നാണ് പറയുന്നത്. ആ പെൺകുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് നിങ്ങൾ ആരും ചിന്തിക്കുന്നില്ല നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ അവനെ കൂടുതൽ പോപ്പുലർ ആക്കുകയാണ് അവനെ സെലിബ്രേറ്റി എന്ന് വിളിക്കുന്നു എന്തിനാണ് അങ്ങനെ വിളിക്കുന്നത് സെലിബ്രേറ്റി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിയുമോ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ആളുകളെയാണ് സെലിബ്രേറ്റി എന്ന് വിളിക്കുന്നത്. അങ്ങനെ വിളിക്കുവാനുള്ള എന്ത് അർഹതയാണ് അവൻ ഉള്ളത്. നിങ്ങൾ മാധ്യമങ്ങളാണ് ഇവനെപ്പോലെയുള്ള ആളുകളെ ഇത്രയ്ക്ക് പോപ്പുലർ ആക്കുന്നത് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ആ പെൺകുട്ടിയുടെ മാനസികാവസ്ഥ ഇവൻ കാരണം നിരവധി മൊബൈൽ നമ്പരുകൾ ആ പെൺകുട്ടി ബ്ലോക്ക് ചെയ്തു എന്ന് പറയുന്നുണ്ട്
ആ കുട്ടി ആൾക്കൂട്ടത്തിലേക്ക് ഇറങ്ങുമ്പോൾ എന്തായിരിക്കും മാനസികാവസ്ഥ എന്ന് ഓർത്തു നോക്കുക ഇവൻ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടോ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നൊക്കെയുള്ള ഒരു ചിന്ത ആ കുട്ടിക്ക് ഉണ്ടാകും. ഇവനാ കുട്ടിയുടെ മുഖത്തോ മറ്റോ ആസിഡ് ഒഴിച്ചാൽ എന്ത് ചെയ്യും ഇങ്ങനെയാണ് സാബു മോൻ ചോദിക്കുന്നത്.