തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്.
ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടിയുണ്ട്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്.
വിഷയത്തിൽ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിഡിഇയുമായി നടന്ന ചർച്ചയിൽ എം എസ് സൊല്യൂഷൻസിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്‌യു പറഞ്ഞു. ചോദ്യപ്പേപ്പർ ചോർന്നത് ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചു.
STORY HIGHLIGHT: question paper of xmas exam leaked