രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഒരു കപ്പ് ചായ അരികിൽ വേണമെന്ന് ആഗ്രഹം കാണില്ലേ.. നല്ല ചൂടുള്ള ഒരു കപ്പ് ചായ രാവിലെ തന്നെ കുടിച്ചാൽ അന്നത്തെ ദിവസം ഒരു ഉണർവും ഉന്മേഷവും ഒക്കെ ഉണ്ടാവുമെന്നും നിങ്ങൾ കേട്ടിരിക്കുമല്ലോ. എവിടെ ആയിരുന്നാലും ഈ ചായപ്പതിവ് ശരാശരി ഇന്ത്യക്കാരന്റെ ദിനചര്യയുടെ ഭാഗം തന്നെയാണ്.
പലരുടേയും ദിവസത്തിന്റെ തുടക്കം ഉഷാറാവുന്നത് ഈ ചായയുടെ സുഗന്ധത്തിലൂടെയാണ്. എന്നാല്‍ ചായയിലടങ്ങിയിരിക്കുന്ന കഫീന്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ചായ കുടിക്കുന്നത് മൂലം അസിഡിറ്റി ഉണ്ടാകുമെന്നുമൊക്കെ നാം കേള്‍ക്കാറുണ്ട്. ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത, തികച്ചും ആരോഗ്യപ്രദമായ രീതിയില്‍ ചായ നമുക്ക് ഉണ്ടാക്കാനാകും. അതിനാവാശ്യമായ ഏതാനും ചേരുവകളെ പരിചയപ്പെടാം.
തുളസി
തുളസിയാണ് മറ്റൊന്ന്. തുളസിയിലയിലുള്ള വിറ്റാമിനുകളും മിനറലുകളും നമ്മെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്തും മഞ്ഞുകലത്തുമെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ കുടിക്കാന്‍ പറ്റിയതാണ് ഈ ചായ.
ഏലയ്ക്ക
ഏലയ്ക്കയാണ് മറ്റൊരു ചേരുവ. മിക്കവരും രുചിക്കുവേണ്ടി ചായയില്‍ ഏലയ്ക്ക ചേര്‍ക്കാറുണ്ടെങ്കിലും ഇതിന്റെ ആരോഗ്യനേട്ടങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. സ്ഥിരമായി ഏലയ്ക്ക ചായ കുടിക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കും, ഒപ്പം ദഹനം സുഗമമാക്കുകയും ചെയ്യും. മാനസിക സമ്മര്‍ദങ്ങളും ഉത്കണ്ഠയും അകറ്റുന്നതിനും ഇതിന് പ്രധാന പങ്കുണ്ട്. മാത്രമല്ല, തൊണ്ടവേദന അകറ്റുക, വായ്‌നാറ്റം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഏലയ്ക്ക ചായയ്ക്കുണ്ട്.
കറുവപ്പട്ട
കറുവപ്പട്ടയാണ് ആദ്യത്തേത്. കറുവപ്പട്ടയുടെ ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍ സവിശേഷതകളാണ് ഇതിനെ ആരോഗ്യപ്രദമാക്കുന്നത്. നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസവും ദഹനവും കൂട്ടാന്‍ കറുവപ്പട്ടയ്ക്ക് സാധിക്കും. ജലദോഷവും ചുമയുമുള്ളപ്പോഴും ഇത് ആശ്വാസമേകും. ഇത് എല്ലാ ദിവസവും കുടിക്കാവുന്നതുമാണ്.
ഗ്രാമ്പൂ
ഗ്രാമ്പൂവാണ് മറ്റൊരു ചേരുവ. ചായയില്‍ ഗ്രാമ്പൂ ചേര്‍ക്കുമ്പോള്‍ ദഹനം കുറച്ചുകൂടി സുഗമമായി നടക്കും. കൂടാതെ, ഇത് പേശിവേദനയ്ക്ക് ആശ്വാസം നല്‍കുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഗ്രാമ്പൂ ഇട്ട് ചായ കുടിക്കുന്നത് പെട്ടന്ന് അസുഖങ്ങള്‍ ഉണ്ടാവുന്നത് തടയും.
ഇഞ്ചി
ഇഞ്ചിയിട്ട് ചായ കുടിക്കുന്നതിനും ധാരാളം ഗുണങ്ങളുണ്ട്. അണുബാധ ഉണ്ടാവുന്നത് തടയാന്‍ ഇഞ്ചിയ്ക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല ജിഞ്ചര്‍ ടീയുടെ രുചിയും പ്രശംസനീയമാണ്. ഇത് സ്ഥിരം കുടിക്കുന്നവരുമുണ്ട്. ഇതിന്റെ മെഡിസിനല്‍ ഗുണങ്ങള്‍ നമ്മുടെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
content highlight: healthy-and-tasty-tea-ingredients