കക്ക കൊണ്ട് ഒരു തോരൻ തയ്യാറാക്കാം. വളരെ രുചികരമായ ഈ തോരൻ ചൂട് ചോറിനൊപ്പം കഴിക്കാൻ അടിപൊളിയാണ്.
ആവശ്യമായ ചേരുവകൾ
കക്കാ 500gm
ചെറിയ ഉള്ളി 5 എണ്ണം
പച്ചമുളക് 5 എണ്ണം
ഇഞ്ചി ചെറിയ കഷണം
വെള്ളുള്ളി 3 അല്ലി
ഉണക്ക മൃളക് രണ്ട്
കുരുമുളക് ഒരു ടേബിൾ സ്പൂൺ
ജീരകം കാൽ ടീ സ്പൂൺ
മഞ്ഞ പൊടി ഒരു ടീസ്പൂൺ
മല്ലിപൊടി ഒരു ടീസ്പൂൺ
തേങ്ങാ അര മുറി
തയ്യാറാക്കുന്ന രീതി
കക്ക ഉപ്പും മഞ്ഞൾപൊടിയും ഇട്ട് വേവിച്ചുവെക്കുക. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക. മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി. ഇത് മൂത്ത് നിറം മാറേണ്ട ആവശ്യമില്ല. തേങ്ങചിരകിയത്, മഞ്ഞൾപൊടി, കുരുമുളക്പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക, ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക. പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക. കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക. കറിവേപ്പില ഇട്ട ശേഷം അടച്ചു വെയ്ക്കുക. അഞ്ചു മിനിട്ട് കഴിഞ്ഞതിനു ശേഷം നല്ല ചൂടു ചോറുമായി കഴിക്കാം.