Thiruvananthapuram

തലസ്ഥാനത്ത് അടുത്തയാഴ്ച്ച 24 മണിക്കൂർ ജലവിതരണം മുടങ്ങും – disruption of water supply in thiruvananthapuram

തിരുവനന്തപുരത്ത് അടുത്തയാഴ്ച്ച 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്നറിയിച്ച് വാട്ടർ അതോറിറ്റി. അട്ടക്കുളങ്ങര -ഈഞ്ചക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷനരികിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. വാട്ടർ അതോറിറ്റിയുടെ 700 എം.എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്.

നഗരത്തിലെ വിവിധ മേഖലകളിൽ ജലവിതരണം മുടങ്ങും. ഡിസംബർ 18 ബുധനാഴ്ച്ച രാവിലെ 8 മുതൽ ഡിസംബർ 19 വ്യാഴാഴ്ച്ച രാവിലെ 8 വരെയാണ് ഇത്. പൂർണമായും ജലവിതരണം തടസപ്പെടുന്നത് ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിലാണ്. പാൽക്കുളങ്ങര, ശംഖുമുഖം, ആറ്റുകാൽ, കളിപ്പാൻ കുളം, വലിയതുറ കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായ തടസം നേരിടുമെന്നാണ് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നത്. അതിനാൽ, ഈ ദിവസങ്ങളിൽ പ്രദേശത്തെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

STORY HIGHLIGHT: disruption of water supply in thiruvananthapuram

Latest News