എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ നിയമ പ്രകാരം അത്തോളി മൊടക്കല്ലൂർ, വെണ്മണിയിൽ വീട്ടിൽ ലിനീഷിനെ ആണ് കോടതി ശിക്ഷിച്ചത്.
2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ബന്ധുവിനോട് വിവരം പറയുകയും അവർ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് അവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ ജിതേഷ് പി കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
STORY HIGHLIGHT: pocso arrest