തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ വഞ്ചുവം ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന സഹയാത്രികന്റെ നില ഗുരുതരമായി തുടരുകയാണ്. പാലോട് പേരയം സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ക്രിസ്മസ് കരോൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്. പാലോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
STORY HIGHLIGHT: bike hit accident behind stopped lorry