മലയാളികളുടെ ഭക്ഷണ സംസ്കാരത്തിൽ പച്ചമുളകിൻ്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ പച്ചമുളക് ഉണ്ടായിരിക്കും. ഇനി മാർക്കറ്റിൽ നിന്ന് പച്ചമുളക് വാങ്ങുകയാണെങ്കിൽ കൂടുതലായാണ് വാങ്ങി വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. ഇതെങ്ങനെ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കണം എന്ന് പലർക്കും അറിയില്ല. പുറത്തുവച്ചാൽ വാടി പഴുത്തുപോകും. ഫ്രിഡ്ജിൽ വച്ചാൽ ചീഞ്ഞുപോകും. പച്ചമുളക് എങ്ങനെ ഫ്രഷായി സൂക്ഷിക്കാം എന്ന് നോക്കിയാലോ?
അതിനുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സുമന് രംഗനാഥ് എന്ന കോണ്ടന്റ് ക്രിയേറ്റര്‍. ഇതിനായി ആദ്യം തന്നെ പച്ചമുളക് എടുത്ത് അതിന്റെ തണ്ട് കളയുക. കീടനാശിനികളും മറ്റും കളയാന്‍ മഞ്ഞള്‍ വെള്ളത്തില്‍ ഇട്ടു കഴുകി എടുക്കുക. എന്നിട്ട് ഒരു കോട്ടന്‍ ടവ്വല്‍ ഉപയോഗിച്ച് വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക.
ഒരു സിപ് ലോക്ക് കവര്‍ എടുത്ത് അതിലേക്ക് പച്ചമുളക് ഇടുക. തൊലി കളഞ്ഞ രണ്ട് അല്ലി വെളുത്തുള്ളി കൂടി ഇതിലേക്ക് ഇട്ട് കവര്‍ ലോക്ക് ചെയ്യുക. ബാക്ടീരിയ വളര്‍ച്ച തടയാന്‍ വെളുത്തുള്ളി സഹായിക്കുമെന്ന വിവരം കൂടി ഇവര്‍ പങ്കുവെച്ചു.
ഇങ്ങനെ തയാറാക്കിയ പച്ചമുളക് കവര്‍ ഫ്രിജിനുള്ളിലോ ഫ്രീസറിലോ സൂക്ഷിക്കാം. ഫ്രിജില്‍ ആണ് സൂക്ഷിക്കുന്നതെങ്കില്‍ സിപ് ലോക്ക് കവറിനുള്ളിലെ വായു മുഴുവന്‍ പുറത്തേക്ക് കളയാന്‍ സൂക്ഷിക്കണം. ഇതിനടിയില്‍ വേറെയും വിദ്യകള്‍ ആളുകള്‍ പങ്കുവെച്ചു. മുളകിന്റെ തണ്ട് കളഞ്ഞ ശേഷം, ഒരു എയര്‍ ടൈറ്റ് കണ്ടയ്നറിനുള്ളില്‍ ടിഷ്യു പേപ്പര്‍ വെച്ച്, അതിനുള്ളിലാക്കി സൂക്ഷിക്കാം എന്ന് ഒരാള്‍ പറഞ്ഞു.
കടയില്‍ നിന്നു വാങ്ങിക്കുമ്പോള്‍ നല്ല ഫ്രഷ് ആയ പച്ചമുളക് തിരഞ്ഞെടുത്താല്‍ അവ കൂടുതല്‍ കാലം പുതുമയോടെ നിലനില്ക്കും. നല്ല പച്ച നിറമുള്ള, പഴുക്കാത്ത പച്ചമുളക് വേണം തിരഞ്ഞെടുക്കാന്‍. ഇവ കഴുകി വൃത്തിയാക്കി ബ്രൌണ്‍ പേപ്പര്‍ ബാഗിനുള്ളിലാക്കിയും ഫ്രിജില്‍ സൂക്ഷിക്കാം.
content highlight: keep-green-chillies-fresh