Health

ഓറഞ്ച് കഴിക്കാൻ ഏറ്റവും ഉത്തമം ഡിസംബർ മാസമോ!; കാരണമിതാണ്… | oranges

ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് ഓറഞ്ച്. ഈ ഫലം മഞ്ഞുകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഓറഞ്ചിന് രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. സിട്രസ് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്.   വിറ്റാമിന്‍ സിയുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും സ്രോതസാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ മഞ്ഞുകാലത്ത് അല്ലെങ്കില്‍ തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാന്‍ മടി കാണിക്കരുത്.

ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്. മഞ്ഞുകാലത്ത് ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. കൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

രണ്ട്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മൂന്ന്…

പൊട്ടാസ്യവും ഫൈബറും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്…

ഫൈബറിനാല്‍ സമ്പന്നമായ ഓറഞ്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഗുണം ചെയ്യും.

അഞ്ച്…

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആറ്…

കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ഏഴ്…

മഞ്ഞുകാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ഓറഞ്ച് സഹായിക്കും.

എട്ട്…

ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഒമ്പത്…

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം ചെറുപ്പമുള്ളതും തിളക്കമുള്ളതുമാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് കഴിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

content highlight: oranges-to-your-winter-diet