സാധാരണ രീതിയിൽ നിന്നും അല്പം വ്യത്യസ്തമായി ചെറുവാപയർ വേവിച്ചാലോ? നല്ല കുരുമുളകിട്ട ചെറുപയർ വേവിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറുപയർ -1 / 2 ഗ്ലാസ്
- തേങ്ങ ചിരകിയത് – 1/2 ഗ്ലാസ്
- കുരുമുളക് പൊടി -1 / 4 ടീസ്പൂൺ – 1/2 ടീസ്പൂൺ വരെ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉപ്പും ആവശ്യമായ വെള്ളവും ചേർത്ത് ചെറുപയർ വേവിക്കുക. അധികം വെള്ളം ആകാതിരിക്കാൻ ശ്രദ്ധിക്കുക. വേവിച്ച ചെറുപയറിൽ തേങ്ങ ചിരകിയതും കുരുമുളകുപൊടിയും ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. എരിവ് ഇഷ്ട്ടമല്ലെങ്കിൽ ശർക്കര ചേർത്തും കഴിക്കാവുന്നതാണ്.