സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും ഒരുപോലെ സജീവമാണ് നടി മഞ്ജു പത്രോസ്. ടെലിഷന് റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങി. ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും നടി നല്‍കാറുണ്ട്. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് മറുപടി നൽകുകയാണ് മഞ്ജു. അതുപോലെ തന്നെ തന്റെ ചർമ്മത്തിന് സംഭവിച്ച മാറ്റങ്ങൾക്ക് കാരണമെന്താണെന്നും ബ്ലാക്കീസ് എന്ന തന്റെ ചാനലിലൂടെ മഞ്ജു വെളിപ്പെടുത്തി. സുഹൃത്തായ സിമി സാബുവും മഞ്ജുവിനൊപ്പമുണ്ട്.
മേക്കപ്പ് ഉപയോഗിക്കുന്നതിനെ വാൾ കെയർ പുട്ടിയാണോ വൈറ്റ് സിമന്റാണോയെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകികൊണ്ടാണ് മഞ്ജു സംസാരിച്ച് തുടങ്ങുന്നത്. പുട്ടി ഇട്ടുവെന്ന് നിങ്ങൾ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലാകുന്നില്ല. നിങ്ങൾ പറയുന്ന പോലെ മുഖത്ത് വാൾ കെയർ പുട്ടിയോ വൈറ്റ് സിമന്റോ അല്ല പൂശുന്നത്. എന്തെങ്കിലും പ്രോഗ്രാമിന്റെ ആവശ്യത്തിനും മറ്റുമായി തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളാണ് വർക്ക് ചെയ്യുന്നത്. ഒരു വട്ടം ഉപയോഗിക്കുന്ന ഫൗണ്ടേഷന് തന്നെ വലിയ വില കൊടുക്കേണ്ടി വരും. അതാണ് മുഖത്ത് പുരട്ടുന്നത്. അല്ലാതെ ചായം പൂശി ഇറങ്ങുന്നതല്ല. എന്തിനാണ് ഇത്തരം നെഗറ്റീവ് ചിന്തകൾ ഇങ്ങനെ വിളമ്പുന്നതെന്ന് മാത്രം അറിയില്ല.
പിന്നെ എനിക്ക് വന്ന മാറ്റം… നല്ല ഹെൽത്തി ഫുഡ്ഡാണ് ഇപ്പോൾ കഴിക്കുന്നത്. സിമിയും അത് ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ എന്നെ പോലെ അത്രയും കറക്ടായി അവൾ ഫോളോ ചെയ്യുന്നില്ല. എല്ലാത്തിനും പുറമെ മനസ് നല്ല സന്തോഷമാക്കി വെയ്ക്കും. സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യും പറയും. നിങ്ങളും അങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ സ്കിൻ ടോണിന് തന്നെ മാറ്റങ്ങൾ വന്നുകൊള്ളും. പിന്നെ ഗ്ലൂട്ടാതിയോൺ ഞാൻ എടുത്തിട്ടുണ്ട്.ഇപ്പോൾ അല്ല പണ്ടൊരിക്കൽ. അതും കൊളാബിന് വേണ്ടി ചെയ്തതാണ്. നല്ല ചിലവ് കൂടിയ പരിപാടി ആയതുകൊണ്ട് പിന്നെ നിന്നില്ല. എനിക്ക് അത്രയും പൈസ അഫോർഡ് ചെയ്യാൻ ആകില്ല. അതുകൊണ്ടുതന്നെ അത് പിന്നെ ചെയ്തിട്ടില്ല. മനസും ചിന്തകളും നല്ലതാക്കി വെച്ചാൽ തന്നെ എല്ലാം സെറ്റാകുമെന്നാണ് മഞ്ജു പത്രോസ് നൽകിയ മറുപടി.